ജനതയെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് എത്താന്‍ മൂലൂര്‍ സഹായിച്ചു -മന്ത്രി പി. പ്രസാദ്
text_fieldsമൂലൂര്‍ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് എത്താന്‍ ജനതയെ മൂലൂര്‍ എസ്. പത്മനാഭ പണിക്കര്‍ സഹായിച്ചെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനതയുടെ മനസ്സില്‍ ഇന്നും ജീവിക്കുന്ന മഹത്വ്യക്തിത്വമാണ് മൂലൂര്‍ എസ്. പത്മനാഭ പണിക്കരെന്നും അദ്ദേഹം പറഞ്ഞു. 36ാമത് മൂലൂര്‍ അവാര്‍ഡ് ഡി. അനില്‍കുമാറിനും നവാഗത കവികള്‍ക്കായുള്ള എട്ടാമത് മൂലൂര്‍ പുരസ്കാരം ജിബിന്‍ എബ്രഹാമിനും മന്ത്രി സമ്മാനിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്ന് മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ മൂലൂര്‍ സ്മാരകസമിതി അംഗം അനുതാരയെ അനുമോദിച്ചു. മൂലൂര്‍ സ്മാരക കമ്മിറ്റി സെക്രട്ടറി പ്രഫ. ഡി. പ്രസാദ് അധ്യക്ഷത വഹിച്ചു.
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, മുന്‍ എം.എൽ.എയും മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍, സ്മാരക സമിതി ജനറല്‍ സെക്രട്ടറി വി. വിനോദ്, പി.ഡി. ബൈജു, വിധി നിര്‍ണയസമിതി അധ്യക്ഷ ഡോ. പി.ടി. അനു, വിധി നിര്‍ണയ സമിതി അംഗം ഡോ.എം എസ്. പോള്‍, സ്മാരക സമിതി ട്രഷറര്‍ കെ.എന്‍. ശിവരാജന്‍, അവാര്‍ഡ് ജേതാക്കളായ ഡി. അനില്‍ കുമാര്‍, ജിബിന്‍ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

