Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം ആരംഭിക്കും മുമ്പ്​ ഒരുക്കങ്ങൾ പൂര്‍ത്തിയാക്കും -കലക്ടര്‍

text_fields
bookmark_border
ശബരിമല തീര്‍ഥാടനം ആരംഭിക്കും മുമ്പ്​ ഒരുക്കങ്ങൾ പൂര്‍ത്തിയാക്കും -കലക്ടര്‍
cancel
camera_alt

പ​ത്ത​നം​തി​ട്ട മു​ത​ല്‍ പ​മ്പ​വ​രെ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച ദു​ര​ന്ത​നി​വാ​ര​ണ സു​ര​ക്ഷാ​യാ​ത്ര ക​ല​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ക​ല​ക്ട​ര്‍ എ. ​ഷി​ബു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ്​ ഒ​രു​ക്ക​ങ്ങ​ൾ പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ എ. ​ഷി​ബു പ​റ​ഞ്ഞു.പ​ത്ത​നം​തി​ട്ട മു​ത​ല്‍ പ​മ്പ​വ​രെ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച ദു​ര​ന്ത​നി​വാ​ര​ണ സു​ര​ക്ഷാ​യാ​ത്ര ക​ല​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു ക​ല​ക്ട​ര്‍. പൂ​ര്‍ത്തി​യാ​യ ഒ​രു​ക്കം എ​ന്തെ​ല്ലാം, ഇ​നി​വേ​ണ്ട​ത്​ എ​ന്തെ​ല്ലാം എ​ന്നി​വ യാ​ത്ര​യി​ലൂ​ടെ വി​ല​യി​രു​ത്തും.

പ​ത്ത​നം​തി​ട്ട ഇ​ട​ത്താ​വ​ളം, അ​ക്വ​ഡ​ക്ട്​ വ​ട​ശ്ശേ​രി​ക്ക​ര, മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം വ​ട​ശ്ശേ​രി​ക്ക​ര, വ​ട​ശ്ശേ​രി​ക്ക​ര ക​ട​വ്, വ​ട​ശ്ശേ​രി​ക്ക​ര റോ​ഡി​ലെ ഫു​ഡ് സ്റ്റാ​ളു​ക​ള്‍, മാ​ട​മ​ണ്‍ ഋ​ഷി​കേ​ശ​ക്ഷേ​ത്രം ക​ട​വ്, അ​ത്തി​ക്ക​യം ക​ട​വ്, ളാ​ഹ വ​ലി​യ​വ​ള​വ്, വി​ള​ക്കു​വ​ഞ്ചി ളാ​ഹ വ​ള​വു​ക​ള്‍, പ്ലാ​പ്പ​ള്ളി, ഇ​ല​വു​ങ്ക​ല്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ്, നി​ല​ക്ക​ല്‍, അ​ട്ട​ത്തോ​ട്, ചാ​ല​ക്ക​യം, പ​മ്പ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ക. സൂ​ച​ന ബോ​ര്‍ഡു​ക​ള്‍, ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​ങ്ങ​ള്‍, പാ​ര്‍ക്കി​ങ്​ സൗ​ക​ര്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ സ​ന്ദ​ര്‍ശ​ന സം​ഘം വി​ല​യി​രു​ത്തി വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ന​ല്‍കും. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ടി.​ജി. ഗോ​പ​കു​മാ​ര്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollectorSabarimala Season
News Summary - Preparations will be completed before starting the Sabarimala Season
Next Story