പോപുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: അന്വേഷണ സംഘം വിപുലീകരിച്ചു
text_fieldsപത്തനംതിട്ട: പോപുലര്‍ ഫിനാന്‍സിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകളിൽ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. അടൂര്‍ ഡിവൈ.എസ്.പി ആര്. ബിനുവിെൻറ മേല്‍നോട്ടത്തില്‍ ഏനാത്ത് എസ്.െഎ ജയകുമാര്‍, കോന്നി എസ്.െഎ രാജേഷ്, പത്തനംതിട്ട എസ്.െഎ ന്യൂമാന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക.
കോന്നി വകയാർ ആസ്ഥാനമായ പോപുലർ ഫിനാൻസിന് സംസ്ഥാനമെങ്ങും ശാഖകളുണ്ട്. 500 കോടിക്ക് മേൽ തട്ടിപ്പ് നടന്നതായാണ് സൂചന. ദിനംപ്രതി നിരവധി നിക്ഷേപകരാണ് പരാതിയുമായി കോന്നിയിലെയും മറ്റും പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നത്.
സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. നിക്ഷേപകര്‍ സിവില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ സ്വന്തമായി നടത്തണമെന്ന് പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.

