ഓക്സിജൻ പ്ലാൻറിനാവശ്യമായ സാമഗ്രികളുമായെത്തിയ ട്രെയിലർ പൊലീസ്
text_fieldsപത്തനംതിട്ടയിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനുള്ള സാമഗ്രകികൾ അടങ്ങിയ ട്രെയിലർ റാന്നിയിൽ എത്തിയപ്പോൾ
റാന്നി: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാൻറിനായി ട്രയിലറിൽ വന്ന മെഷിനറികൾ പൊലീസ് പിടിച്ചിട്ടു.
പകൽ റോഡുഗതാഗതം തടസ്സപ്പെടുത്തുമെന്നു കണ്ട് പോലീസ് റാന്നിയിൽ തടഞ്ഞിടുകയായിരുന്നു. വളവുകളും മറ്റും തിരിയാൻ തന്നെ പ്രയാസമുള്ള തരം നീളംകൂടിയ വാഹനത്തിൽ ഇന്നലെ രാവിലെ എത്തിയ പ്ലാൻറ് വാഹനം പൊലീസ് തടഞ്ഞ് സ്വകാര്യ ബസ് സ്റ്റാൻഡി ലാണ് പാർക്ക് ചെയ്യിപ്പിച്ചത്.
പകലിലെ വാഹനത്തിരക്കൊഴിവാക്കി അഞ്ചരയോടെ വാഹനം പത്തനംതിട്ടയിലേക്ക് വിട്ടു. പുനലൂർ - മൂവാറ്റുപുഴ റോഡിൽ നിർമാണ ജോലികൾ കൂടി നടക്കുന്നതിനാൽ വാഹന യാത്ര തന്നെ പ്രതിസന്ധിയിലായിരിക്കുമ്പോൾ പ്ലാൻറ് ഉൾക്കൊള്ളുന്ന ഇത്ര വലിയ വാഹനം തിരക്കുള്ളപ്പോൾ കടന്നുപോകുന്നത് വലിയ പ്രതിസന്ധിയുണ്ടാകമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

