Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാമൂഹികവിരുദ്ധര്‍ക്കും...

സാമൂഹികവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ നടപടി കടുപ്പിച്ച്​ പൊലീസ്

text_fields
bookmark_border
police 27112122
cancel

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ക്കും ഗു​ണ്ട​ക​ള്‍ക്കു​മെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച്​ പൊ​ലീ​സ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പൊ​ലീ​സി​നെ​തി​രെ പോ​ലും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജി​ല്ല​യി​ലും ശ​ക്ത​മാ​യ ന​ട​പ​ടി.

ഡി.​ജി.​പി​യു​ടെ ഉ​ത്ത​ര​വി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ലീ​സ് ആ​ക്​​ഷ​ന്‍ ഗ്രൂ​പ് രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ. ജി​ല്ല ത​ല​ത്തി​ല്‍ നാ​ര്‍കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ 10 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​വും സ്​​റ്റേ​ഷ​ന്‍ ത​ല​ത്തി​ല്‍ ഒ​രു എ​സ്.​ഐ, ര​ണ്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​വും പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന​താ​യി എ​സ്.​പി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു.

ഗു​ണ്ട​ക​ളെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രെ​യും കൂ​ടാ​തെ ല​ഹ​രി​മ​രു​ന്ന്, സ്വ​ര്‍ണം, ഹ​വാ​ലാ തു​ട​ങ്ങി​യ​വ ക​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ക്രി​മി​ന​ലു​ക​ളു​ടെ വ​രു​മാ​ന സ്രോ​ത​സ്സു​ക​ളും സ​മ്പ​ത്തും അ​ന്വേ​ഷി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ന്ന ക്രി​മി​ന​ലു​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ​യും ക​ണ്ടെ​ത്തും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വും സ്പ​ര്‍ധ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ സൈ​ബ​ര്‍ പൊ​ലീ​സി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ത്ത​ര​ക്കാ​രെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 18 മു​ത​ല്‍ 25 വ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ​രും ഗു​ണ്ട​ക​ളു​മാ​യ 599 പേ​രെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. 280 പേ​രു​ടെ വീ​ടു​ക​ള്‍ റെ​യ്ഡ് ചെ​യ്തു. ഗു​ണ്ടാ​ലി​സ്​​റ്റി​ല്‍പെ​ട്ട​വ​രി​ല്‍ 141പേ​രെ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ നേ​രി​ട്ട് വ​രു​ത്തി. മു​ന്‍ക​രു​ത​ലാ​യി 107പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

52 പേ​രി​ല്‍നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണും മ​റ്റ്​ ഇ​ല​ക്ടോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. 30 ആ​ളു​ക​ള്‍ക്കെ​തി​രെ 107 സി.​ആ​ര്‍.​പി.​സി പ്ര​കാ​രം ബോ​ണ്ട് ​െവ​പ്പി​ക്ക​ല്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഒ​രാ​ള്‍ക്കെ​തി​രെ കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യും തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminalsPolicegoon
News Summary - Police intensify actions on anti-socials and goons
Next Story