സാമൂഹിക വിരുദ്ധർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്
text_fieldsപത്തനംതിട്ട: ഗുണ്ടാ വിളയാട്ടവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി കാപ്പ ആക്ട് പ്രകാരം നടപടി നേരിട്ടവരും ഒന്നിലധികം ക്രിമിനൽ കേസുകളിൽ ഉൾപെട്ടവരുമായ സാമൂഹിക വിരുദ്ധരുടെ പേരിൽ നടപടിയുമായി പൊലിസ്.
ഓപറേഷൻ റൗണ്ട് അപ്പ് എന്ന പേരിൽ ജില്ലയിലെ കാപ്പ കേസുകളിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ മുഴുവൻ സാമൂഹിക വിരുദ്ധരെയും മുൻകരുതൽ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശ പ്രകാരം സ്വീകരിച്ചു വരുന്നത്.
കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതുമായ തിരുവല്ല സ്വദേശി റോഷൻ വർഗീസിന്റെ മകന്റെ ബർത്ത് ഡേ പാർട്ടി എന്ന പേരിൽ സാമൂഹ്യവിരുദ്ധരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരും മാത്രം ചേർന്ന് നടത്തിയ ആഘോഷ പരിപാടിയിൽ പങ്കെടുത്ത എട്ടുപേരെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കി. തിരുവല്ല എസ്.എച്ച്.ഒ എസ്.ഐ കെ.ആർ. സുജിത്, എസ്.ഐ ഉണ്ണികൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, സി.പി.ഒമാരായ അഖിലേഷ് അവിനാശ് കൂടാതെ തിരുവല്ല സ്റ്റേഷനിലെ പത്തോളം ഉദ്യോഗസ്ഥരും ഓപറേഷനിൽ പങ്കെടുത്തു. നടപടികൾ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

