സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം കണ്ടില്ലെന്ന് നടിക്കാനാകില്ല –മുഖ്യമന്ത്രി
text_fieldsപത്തനംതിട്ട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷെൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുേമ്പാൾ ചടങ്ങ് വീക്ഷിക്കുന്ന ജനപ്രതിനിധികളും
പൊലീസ് ഉദ്യോഗസ്ഥരും
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടാകുന്ന അതിക്രമം സര്‍ക്കാറിന് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
അതിക്രമം കണ്ടില്ലെന്ന് നടിക്കാനാകില്ല –മുഖ്യമന്ത്രിജില്ല ആസ്ഥാനത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായാണ് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. അഭ്യസ്തവിദ്യരായവര്‍ പോലും നിയന്ത്രണമില്ലാതെ സൈബര്‍ ലോകത്ത് അതിക്രമം കാട്ടുന്നു.
എല്ലാ പൊലീസ് ജില്ലകളിലും സൈബര്‍ ക്രൈം സ്റ്റേഷനുകള്‍ നിലവില്‍വരുന്നത് കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പകര്‍ച്ചവ്യാധികളെ നേരിടാനുള്ള പരിശീലനം ഇല്ലാതിരുന്നിട്ടുപോലും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്ന് പോരാടിയവരാണ് സംസ്ഥാനത്തെ പൊലീസുകാര്‍. കുറ്റാന്വേഷണ മികവില്‍ കേരള പാലീസിനെ വെല്ലാനാകില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശരിയായ വിവരം യഥാസമയം കൃത്യതയോടെ കൈമാറുക എന്നത് പൊലീസിനെ സംബന്ധിച്ച് പ്രധാനമാണ്. കേരള പൊലീസ് ഫോര്മേഷന് ഡേ പരേഡിെൻറ സല്യൂട്ട് ഇതോടൊപ്പം നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സ്വീകരിച്ചു. വിവിധ പൊലീസ് മെഡലുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ, ഡി.ഐ.ജി കെ. സഞ്ജയ് കുമാര്‍ ഗുരുഡിന്, എ.എസ്.പി എ.യു. സുനില്‍കുമാര്‍, എസ്.എച്ച്.ഒ തന്‍സീം അബ്ദുസ്സമദ്, ഡിവൈ.എസ്.പിമാരായ എസ്. സജീവ്, ആര്. ജോസ്, ടി. രാജപ്പന്, ആര്. ബിനു, സുധാകരപിള്ള, പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

