നിയന്ത്രണമില്ലാതെ തീർഥാടകരെ പ്രവേശിപ്പിക്കാനാവില്ല –ദേവസ്വം പ്രസിഡൻറ്
text_fieldsപത്തനംതിട്ട: കോവിഡ് സാഹചര്യത്തിൽ മുൻ കാലങ്ങളിലേതുപോലെ നിയന്ത്രണമില്ലാതെ തീർഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ. സർക്കാർ ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കും. തെൻറ വിശ്വാസ പ്രമാണങ്ങൾ ബോർഡിെൻറ പ്രവർത്തനെത്ത ബാധിക്കിെല്ലന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട പ്രസ് ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണത്തിനുവേണ്ടിയാണ് വെർച്വൽ ക്യൂ സംവിധാനവും സ്പോട്ട് ബുക്കിങ്ങുമെല്ലാം ഏർെപ്പടുത്തിയത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പരാതിരഹിതമായ തീർഥാടനമാണ് ലക്ഷ്യം. വെർച്വൽ ക്യൂ വഴി ആവശ്യാനുസരണം ദർശനം നടത്താം. പത്ത് കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ് തീയതിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം അവസരം ലഭിക്കും.
വൈവിധ്യങ്ങളായ വരുമാന സ്രോതസ്സുകളിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കും. കാണിക്കയും പൂജാദി കാര്യങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനവും മാത്രമാണ് ഇപ്പോഴത്തെ സാമ്പത്തിക സ്രോതസ്സ്. ശബരിമലയിലെ വരുമാനം കൊണ്ടുമാത്രം ബോർഡിന് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ പ്രതികൂല കാലാവസ്ഥ തീർഥാടനത്തെ സാരമായി ബാധിച്ചു. ബോർഡിെൻറ ക്ഷേത്രങ്ങളിലെ ഭൂമിയിൽ കൃഷി ചെയ്ത് മികച്ച ആദായം നേടാൻ കഴിയും. ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂക്കളും കദളിപ്പഴവും സ്വന്തമായി കൃഷിചെയ്ത് സ്വയം പര്യാപ്തത നേടണം.
മരങ്ങൾ വീണ് ദുർഘടമായ മരക്കൂട്ടം, ശബരിപീഠം എന്നിവിടങ്ങളിലൂടെ ഉടനെ ഭക്തരെ കടത്തിവിടാനാവില്ല. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ 242 കടകളിൽ 69 കടകൾ മാത്രമാണ് ലേലത്തിൽ പോയിട്ടുള്ളത്. നാളികേരം ലേലത്തിൽ എടുക്കാൻ ആരും തയാറാകാത്തതിനാൽ ഇപ്പോൾ തൂക്കി വിൽക്കുകയാണ്. കച്ചവടക്കാർ സാഹചര്യം ചൂഷണം ചെയ്യുകയാണ്. പമ്പയിലെ ജലനിരപ്പ് കുറഞ്ഞാൽ സ്നാനത്തിന് അനുമതി നൽകും. ബലിതർപ്പണത്തിന് വേണ്ട പൂജാരിമാരുടെ അഭിമുഖം കഴിഞ്ഞിട്ടുണ്ട്. ഞുണുങ്ങാർ പാലത്തിെൻറ കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. തെറ്റ് ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പ്രസിഡൻറ് അറിയിച്ചു. ദേവസ്വം മന്ത്രി ശബരിമലയിൽ തീർഥം വാങ്ങി ൈകതുടച്ച സംഭവം തെൻറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡംഗം മനോജ് ചരളേലും മുഖാമുഖത്തിൽ പങ്കെടുത്തു.
ദിവസവും എത്തുന്നത് നിരവധി കത്തുകളും മണിയോര്‍ഡറുകളും
ശബരിമല: സന്നിധാനത്തെ പോസ്റ്റ് ഓഫിസില്‍ അയ്യപ്പസ്വാമിയുടെ പേരില്‍ ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളും. വിവാഹ ക്ഷണക്കത്തുകളും, ഗൃഹപ്രവേശ ക്ഷണക്കത്തുകളും, നന്ദി പത്രങ്ങളും ദിനംപ്രതി ലഭിക്കുന്നുണ്ട്. കൂടാതെ സ്വാമി അയ്യപ്പെൻറ പേരില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ദിനംപ്രതി നൂറോളം മണിയോര്‍ഡറുകളാണ് എത്തുന്നത്.
10 രൂപ മുതല്‍ 5000 രൂപവരെയുള്ള മണിയോര്‍ഡറുകള്‍ ഇവയിലുണ്ട്. അതത് ദിവസംതന്നെ ഇത് ശബരിമല എക്സിക്യൂട്ടിവ് ഓഫിസറെ ഏല്‍പ്പിക്കാറുണ്ടെന്ന് പോസ്റ്റുമാസ്റ്റര്‍ പി.ജി. വേണു പറഞ്ഞു. മാളികപ്പുറത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസിലെ സീലിനും പ്രത്യേകത ഉണ്ട്. പതിനെട്ടാം പടിയില്‍ അയ്യപ്പന് ഇരിക്കുന്ന രൂപമാണ് ഇവിടത്തെ സീലില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
മണിയോര്‍ഡര്‍, മൊബൈല്‍ റീചാര്‍ജിങ്, സ്പീഡ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ഒരു ദിവസം 50 ഓളം പേർ മണിയോര്‍ഡര്‍ സംവിധാനം ഉപയോഗപ്പെടുത്താറുണ്ടെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. മൊബൈല്‍ റീചാര്ജിങ്ങിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ഗംഗോത്രിയില്‍ നിന്നുള്ള ഗംഗാജലവും ഗംഗയില്‍ നിന്നുള്ള ജലവും ഇവിടെ ലഭിക്കും. ഗംഗാജലം 200 എം.എല്ലിന് 14 രൂപയും 500 എം.എല്ലിന് 22 രൂപയുമാണ്. ഗംഗോത്രിയില്‍ നിന്നുള്ള ജലത്തിന് 200 എം.എല്ലിന് 25 രൂപയും 250 എം.എല്ലിന് 30 രൂപയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

