ഇലന്തൂർ ഇ.എം.എസ് ആശുപത്രിയിൽ ഫിസിയോ തെറപ്പി യൂനിറ്റ് ആരംഭിച്ചു
text_fieldsഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ഫിസിയോതെറപ്പി യൂനിറ്റ് ഉദ്ഘാടനം ആരോഗ്യമന്ത്രി
വീണ ജോര്‍ജ് നിര്‍വഹിക്കുന്നു.
പത്തനംതിട്ട: ഇലന്തൂരിലെ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ഫിസിയോതെറപ്പി യൂനിറ്റ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയര്മാന് പ്രഫ. ടി.കെ.ജി. നായര്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് പി.കെ. ദേവാനന്ദന്, മുന്‍ എം.എല്‍.എ കെ.സി. രാജഗോപാലന്‍, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ബോര്‍ഡ് അംഗങ്ങളായ ഡോ. പി.സി. ഇന്ദിര, ഡോ. കെ.ജി. സുരേഷ്, പി.ആര്. പ്രദീപ്, കെ. ഗോപാലകൃഷ്ണന്, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ്. നിര്‍മല ദേവി,
മെഡിക്കല്‍ സൂപ്രണ്ട് ഡോ. നിയാസ് ഖാന്, സ്പോര്‍ട്സ് ഫിസിയോ തെറപ്പിസ്റ്റ് എസ്. നിഷാദ്, ആശുപത്രി സെക്രട്ടറി അലന് മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

