"ഫോൺ നമ്പറുകൾ ദുരുപയോഗപ്പെടുത്തുന്നു'
text_fieldsപത്തനംതിട്ട: ഇടത് സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അധ്യാപകരുടെ അനുവാദമില്ലാതെ അവരുടെ ഫോൺ നമ്പറുകൾ ദുരുപയോഗപ്പെടുത്തുന്നത് അവകാശലംഘനവും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധവുമാണെന്ന് കെ.പി.എസ്.ടി.എ ജില്ല സമിതി.
സർവിസ് സംബന്ധമായ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ ജീവനക്കാരുടെ അനുമതിയില്ലാതെ സർക്കാർ പരസ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. 286 മാസത്തെ ഡി.എ, 2019ലെ ശമ്പള പരിഷ്കരണത്തിന്റെ രണ്ട് ഗഡു കുടിശ്ശിക, 2024ൽ നടക്കേണ്ട ശമ്പളപരിഷ്കരണം, 2016 മുതൽ 2021 വരെ ജോലി ചെയ്ത അധ്യാപകരുടെ ശമ്പളം, 2021 മുതൽ തടഞ്ഞുവെക്കപ്പെട്ട നിയമനാംഗീകാരങ്ങൾ തുടങ്ങി നിരവധി കവർന്നെടുക്കലുകളും അധ്യാപകദ്രോഹ നടപടികളും മൂലം അധ്യാപകരുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാർ തട്ടിക്കൂട്ട് പരസ്യങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് ചിന്തിക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണെന്ന് ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി. കിഷോർ എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

