പമ്പയിൽ ആവേശത്തിരയായി പേരൂർച്ചാൽ ജലമേള
text_fieldsറാന്നി: പമ്പ നദിയുടെ തീരങ്ങളിൽ ആവേശത്തിരയിളക്കി പേരൂർച്ചാൽ ജലമേള. നദിയിലെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് കുതിച്ചുപാഞ്ഞ ചുണ്ടൻ വള്ളങ്ങൾ കരക്കാരെയും കാണികളെയും ഒരു പോലെ ആനന്ദത്തിലാഴ്ത്തി. ഇടക്കുളം, പുല്ലൂപ്രo, ഇടപ്പാവൂർ - പേരൂർ, ഇടപ്പാവൂർ - കോറ്റാത്തൂർ, അയിരൂർ, കുറിയന്നൂർ, മേലുകര, ചെറുകോൽ, കാട്ടൂർ കീക്കൊഴൂർ എന്നീ പള്ളിയോടങ്ങൾ പങ്കെടുത്തു.
സാംസ്കാരിക ഘോഷയാത്ര ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ആന്റോ ആന്റണി എം.പിയും ജലഘോഷയാത്ര പ്രമോദ് നാരായൺ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. മത്സര വള്ളംകളി സ്വാഗത സംഘം വർക്കിങ് ചെയർമാൻ പി.ആർ. രാജീവ് ചെറുകോൽ ഉദ്ഘാടനം ചെയ്തു.
എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂരും ഒന്നാം സ്ഥാനം നേടി. കുറിയന്നൂരും ഇപ്പാവൂരും യഥാക്രമം രണ്ടാം സ്ഥാനം നേടി. സ്വാഗത സംഘം ചെയർമാൻ പി.വി. അനോജ് കുമാർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു.
ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സി.പി.എം ജില്ല സെക്രട്ടറി രാജു ഏബ്രഹാം, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ വി. പ്രസാദ്., സാം പി. തോമസ്, പഞ്ചായത്തംഗങ്ങളായ എൻ.ജി.ഉണ്ണിക്കൃഷ്ണൻ, അനുരാധ ശ്രീജിത്ത്, അയിരൂർ വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, പള്ളിയോട സേവാസംഘം ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, മാത്യൂസ് മഠത്തേത്ത്, ഡോ.ജയകുമാർ, ഫാ.റെഞ്ചി തറയത്ത്, പ്രഫ. കെ.ആർ. സുകുമാരൻ നായർ, വിദ്യാധരൻ അമ്പലാത്ത് എന്നിവർ പ്രസംഗിച്ചു. പളളിയോടങ്ങൾക്കുള്ള സമ്മാനം അജയ്കുമാർ വല്ലുഴത്തിലും വഞ്ചിപ്പാട്ട് വിജയികൾക്കുള്ള സമ്മാനം എസ്.എൻ.ഡി.പി. ഇൻസ്പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ എഴുമറ്റൂരും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

