പെരുമ്പെട്ടി പട്ടയം; സർവേ സംഘത്തെ നിയോഗിക്കും -മന്ത്രി കെ. രാജൻ
text_fieldsപത്തനംതിട്ട: പെരുമ്പെട്ടി പട്ടയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സർവേ സംഘത്തെ അടിയന്തരമായി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. പ്രമോദ് നാരായൺ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പെരുമ്പെട്ടിയിലെ 518 കുടുംബങ്ങൾ 64 വർഷമായി പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന വൈകുന്നതാണ് തടസ്സം. കോഴിക്കോടുനിന്നുള്ള സർവേ സംഘത്തെ അടിയന്തരമായി നിയോഗിച്ച് നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
പെരുമ്പെട്ടി പ്രദേശം പൂർണമായും വനത്തിന്റെ ജണ്ടക്ക് പുറത്താണ്. വനഭൂമിയാണെന്ന തെറ്റിദ്ധാരണയിൽ നേരത്തേ ജോയന്റ് വെരിഫിക്കേഷൻ നടത്തിയിരുന്നു. ഭൂമി താമസക്കാർക്ക് കൊടുക്കണം എന്നുതന്നെയാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. പ്രമോദ് നാരായൺ എം.എൽ.എ ഇടപെട്ട് മൂന്ന് യോഗങ്ങൾ ചേർന്നിരുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

