Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശാപമോക്ഷമില്ലാതെ...

ശാപമോക്ഷമില്ലാതെ പേങ്ങാട്ടുകടവ് പാലം

text_fields
bookmark_border
ശാപമോക്ഷമില്ലാതെ പേങ്ങാട്ടുകടവ് പാലം
cancel

വ​ട​ശ്ശേ​രി​ക്ക​ര: അ​പ്രോ​ച് റോ​ഡ് വി​ക​സി​പ്പി​ക്കാ​ത്ത​തി​നാ​ൽ പേ​ങ്ങാ​ട്ടു​ക​ട​വ് പാ​ലം പ്ര​യോ​ജ​ന​ര​ഹി​തം. തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ പേ​ങ്ങാ​ട്ടു​ക​ട​വി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ പ​ണി​ത പാ​ല​ത്തി​ൽ​ക്കൂ​ടി ഗ​താ​ഗ​തം സാ​ധ്യ​മാ​കും​വി​ധം അ​പ്രോ​ച് റോ​ഡ് വി​ക​സി​പ്പി​ക്കാ​ത്ത​താ​ണ് പാ​ലം ഉ​പ​യോ​ഗ​പ്ര​ദ​മാ​കാ​തി​രി​ക്കു​ന്ന​തി​ന് കാ​ര​ണം.

തി​രു​വാ​ഭ​ര​ണ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ ക​ല്ലാ​റി​ന് കു​റു​കെ വ​ട​ശ്ശേ​രി​ക്ക​ര പേ​ങ്ങാ​ട്ടു​ക​ട​വി​ലാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വാ​ഭ​ര​ണം ക​ട​ന്നു​പോ​കു​മ്പോ​ൾ താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് വ​ട​ശ്ശേ​രി​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ കൂ​ടി പ​രി​ഹ​രി​ക്കാ​നാ​കും വി​ധം പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, പാ​ലം പ​ണി​ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പേ​ങ്ങാ​ട്ടു​ക​ട​വ് വ​ട​ശ്ശേ​രി​ക്ക​ര​ക്ക​ട​വി​ലെ അ​പ്രോ​ച്റോ​ഡ് യ​ഥാ​വി​ധം വി​ക​സി​പ്പി​ക്കാ​നോ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ശ​ബ​രി​മ​ല പാ​ത​യി​ലേ​ക്ക് തി​രു​വാ​ഭ​ര​ണ​പാ​ത വ​ന്നു​ചേ​രു​ന്ന ഇ​ടു​ങ്ങി​യ​വ​ഴി വി​ക​സി​പ്പി​ക്കാ​നോ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​താ​ണ് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച പാ​ലം നാ​ടി​ന് ഗു​ണ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം. പ​ന്ത​ളം മു​ത​ൽ പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള തി​രു​വാ​ഭ​ര​ണ​പാ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക​യും അ​ത് പ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​നും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും വ​ട​ശ്ശേ​രി​ക്ക​ര പേ​ങ്ങാ​ട്ടു​ക​ട​വ് പാ​ല​ത്തി​ന്റെ അ​പ്രോ​ച് റോ​ഡ് ഉ​ൾ​പ്പെ​ടു​ന്ന 500 മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള ഭാ​ഗം വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pengatukadav bridge
News Summary - Pengatukadav bridge without curse
Next Story