Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയെ...

പത്തനംതിട്ടയെ സമ്പൂര്‍ണ ഡിജിറ്റല്‍ പഠന ജില്ലയാക്കും

text_fields
bookmark_border
പത്തനംതിട്ടയെ സമ്പൂര്‍ണ ഡിജിറ്റല്‍ പഠന ജില്ലയാക്കും
cancel

പ​ത്ത​നം​തി​ട്ട: സ​മ്പൂ​ര്‍ണ ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​ക്കി പ​ത്ത​നം​തി​ട്ട​യെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ള്‍ പൂ​ര്‍ണ​മാ​യും ഓ​ണ്‍ലൈ​നാ​ക്കി മാ​റ്റി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന് ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ര്‍ന്ന ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക, ഇ​ൻ​റ​ര്‍നെ​റ്റ് ക​ണ​ക്​​ഷ​ന്‍ ഇ​ല്ലാ​ത്ത വാ​ര്‍ഡു​ക​ളി​ലെ മേ​ഖ​ല​ക​ള്‍ എ​ന്നി​വ ത​യാ​റാ​ക്കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും ക​ല​ക്ട​ര്‍ക്കും ന​ല്‍ക​ണം.

പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​ട്ടി​ക പ​ഞ്ചാ​യ​ത്ത്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്ന് ത​യാ​റാ​ക്ക​ണം. പ​ട്ടി​ക​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വാ​ര്‍ഡ്ത​ല സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്ക​ണം.

കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം ആ​രം​ഭി​ച്ച ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം ത​ട​സ്സ​പ്പെ​ട്ട ജി​ല്ല​യി​ലെ നി​ര്‍ധ​ന​രാ​യ വി​ദ്യാ​ര്‍ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ജി​ല്ല ഭ​ര​ണ​കേ​ന്ദ്രം ആ​രം​ഭി​ച്ച 'അ​ക്ഷ​ര​പാ​ത്രം' പ​ദ്ധ​തി​യി​ല്‍ സ​ഹാ​യം ചെ​യ്യാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണം. പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന തു​ക മു​ഴു​വ​നും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക്​ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​ന​ല്‍കും.

നെ​റ്റ്​​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഇ​ൻ​റ​ര്‍നെ​റ്റ് ദാ​താ​ക്ക​ളു​മാ​യി പ്ര​ത്യേ​ക ച​ര്‍ച്ച സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ഈ​മാ​സം 15ന​കം സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി പ​റ​ഞ്ഞു.

അ​ക്ഷ​ര​പാ​ത്രം പ​ദ്ധ​തി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ട​ന​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണം. എം.​എ​ല്‍.​എ​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്ന് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1700 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്​ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​പ്ര​തി​നി​ധി​ക​ള്‍, ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ​ര്‍ സാ​ബു സി.​മാ​ത്യു, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഇ​ൻ​റ​ര്‍നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittadigital learning district
News Summary - Pathanamthitta will be made a fully digital learning district
Next Story