Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 11:47 AM IST Updated On
date_range 20 Aug 2022 11:47 AM ISTപത്തനംതിട്ട റേഡിയോ നിലയം ഓണത്തിന്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയുടെ അഭിമാന പദ്ധതിയായ റേഡിയോ നിലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. കഴിഞ്ഞദിവസം അസി. ഡയറക്ടർ ഒ.വി. വർഗീസിന്റെ നേതൃത്വത്തിൽ എഫ്.എം ആന്റിന സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി.
നിലയത്തിൽ സ്ഥാപിക്കാനുള്ള ട്രാൻസ്മിറ്റർ ഡൽഹിയിൽനിന്ന് ദിവസങ്ങൾക്കുള്ളിൽ പത്തനംതിട്ടയിൽ എത്തിച്ചേരും. ഓണനാളുകളിൽ പ്രക്ഷേപണം ആരംഭിക്കാനാണ് ശ്രമമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. സ്ഥലം സന്ദർശിച്ച എം.പി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഒ.വി. വർഗീസ്, വനജകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

