പത്തനംതിട്ട ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ നാളെ വിരമിക്കും; യാത്രയയപ്പ് നല്കി
text_fieldsജില്ല പൊലീസ് മേധാവി കെ.ജി. സൈമണിന് ജില്ല പൊലീസ് ഓഫിസേഴ്സ് അസോ. നല്കിയ യാത്രയയപ്പില്‍ രാജു എബ്രഹാം എം.എല്‍.എ ഉപഹാരം കൈമാറുന്നു
പത്തനംതിട്ട: കേരള പൊലീസ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനികവത്കരണത്തിലേക്കു പുരോഗമിക്കുകയാണെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു.
ഈ മാസം 31ന് 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരള പൊലീസില്‍നിന്ന് പടിയിറങ്ങുന്ന ജില്ല പൊലീസ് മേധാവി കെ.ജി. സൈമണിന് ജില്ല പൊലീസ് ഓഫിസേഴ്സ് അസോ. നല്കിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. എല്ലാ കാലത്തെയും സര്‍ക്കാറുകള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനും നല്കിയ സഹായങ്ങള്‍ക്കും വലിയ നന്ദിയുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ജില്ല പൊലീസ് മേധാവി പറഞ്ഞു.
ചടങ്ങില്‍ ഷാനു സ്റ്റീഫന്‍ സംവിധാനം ചെയ്ത് ഒരുക്കിയ കെ.ജി. ൈസമണിനെപ്പറ്റിയുള്ള ഡോക്യൂമെൻററിയുടെ പ്രകാശനവും നടന്നു. ജില്ല പൊലീസിെൻറ ആദരവായാണ് ഡോക്യൂമെൻററി അണിയിച്ചൊരുക്കിയത്.
പൊലീസ് അസോ. ജില്ല പ്രസിഡൻറ് ടി.എന്‍. അനീഷ് അധ്യക്ഷതവഹിച്ചു. അഡീഷനല്‍ എസ്.പി എ.യു. സുനില്‍കുമാര്‍, ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്. ജോസ്, സി. ബ്രാഞ്ച് ഡിവൈ.എസ്.പി ആര്. സുധാകരന്‍പിള്ള, പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവ്, ഓഫീസര്‍സ് അസോസിയേഷന് ജില്ല പ്രസിഡൻറ എസ്. ന്യൂമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊലീസ് ഓഫിസേഴ്സ് അസോ. ജില്ല സെക്രട്ടറി ജി. ജയചന്ദ്രന് സ്വാഗതവും പൊലീസ് അസോ. ജില്ല ട്രഷറര്‍ അന്‍സി നന്ദിയും പറഞ്ഞു.

