Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുഭിക്ഷ ഹോട്ടലിന് 2000...

സുഭിക്ഷ ഹോട്ടലിന് 2000 ചതുരശ്രയടി സ്ഥലം നൽകാൻ നഗരസഭ തീരുമാനം

text_fields
bookmark_border
Subhiksha Hotel
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന സു​ഭി​ക്ഷ ഹോ​ട്ട​ലി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ 2000 ച.​അ​ടി സ്ഥ​ലം ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം ഐ​ക​ക​ണ്​​ഠ്യേ​ന തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റി‍െൻറ വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പം എം.​എ​ൽ.​എ​യു​ടെ ആ​സ്​​തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്ത് നി​ർ​മി​ച്ച ട്രാ​വ​ലേ​ഴ്സ് ലോ​ഞ്ചി‍െൻറ താ​ഴ​ത്തെ​നി​ല സു​ഭി​ക്ഷ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കാ​ൻ ജ​നു​വ​രി 12ന്​ ​ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, 750 മു​ത​ൽ 1000 പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യു​ന്ന വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ്ഥ​ല പ​രി​മി​തി​യു​ണ്ട് എ​ന്നു​കാ​ണി​ച്ച് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ‍െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ഭാ​വി​യി​ൽ ഉ​ണ്ടാ​കു​ന്ന തി​ര​ക്ക് മു​ൻ​കൂ​ട്ടി ക​ണ്ട് 1800 ച​തു​ര​ശ്ര അ​ടി കാ​ർ​പെ​റ്റ് ഏ​രി​യ​കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്മാ​ർ​ട്ട് കി​ച്ച​നും ഭ​ക്ഷ​ണ​ശാ​ല​യും ഒ​രു​ക്കാ​ൻ 1800 ച​തു​ര​ശ്ര അ​ടി കൂ​ടി ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ അ​നു​മ​തി ന​ൽ​കി.

ആ​വ​ശ്യ​ക്കാ​ർ​ക്ക് 20 രൂ​പ എ​ന്ന സൗ​ജ​ന്യ നി​ര​ക്കി​ൽ ഉ​ച്ച​ഭ​ക്ഷ​ണം നേ​രി​ട്ടും പാ​ർ​സ​ലാ​യും ന​ൽ​കു​ന്ന​തി​നും പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കാ​നു​മാ​ണ് സു​ഭി​ക്ഷ ഹോ​ട്ട​ലി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ന​ട​ത്തി​പ്പി​ന്​ കു​ടും​ബ​ശ്രീ യൂ​നി​റ്റി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത്. മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ജി​ല്ല സു​ഭി​ക്ഷ ക​മ്മി​റ്റി​ക്ക് ഇ​തി​ന​കം രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ന്ത്രി വീ​ണ ജോ​ർ​ജി‍െൻറ സ​ഹാ​യ​ത്തോ​ടെ ഹോ​ട്ട​ലി‍െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സി.​എ​സ്.​ആ​ർ ഫ​ണ്ട് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subhiksha hotels
News Summary - Pathanamthitta Municipal Corporation to allot land to Subhiksha Hotel
Next Story