Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവാവ് തെങ്ങിൻ മുകളിൽ;...

യുവാവ് തെങ്ങിൻ മുകളിൽ; മുൾമുനയിൽ നാട്

text_fields
bookmark_border
യുവാവ് തെങ്ങിൻ മുകളിൽ; മുൾമുനയിൽ നാട്
cancel
camera_alt

തെ​ങ്ങി​ൽ ക​യ​റി​പ്പ​റ്റി​യ യു​വാ​വി​നെ താ​ഴെ​യി​റ​ക്കാ​ൻ

അ​ഗ്നി​ര​ക്ഷ ​സേ​ന വി​രി​ച്ച വ​ല

പ​ന്ത​ളം: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വി​നെ അ​യ​ൽ​വാ​സി​യു​ടെ തെ​ങ്ങി​ൻ മു​ക​ളി​ൽ ക​യ​റി എ​ട്ട​ര മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും താ​​ഴെ​യി​റ​ക്കാ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യും അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. പ​ന്ത​ളം ക​ട​യ്ക്കാ​ട് വ​ട​ക്ക് പു​ത്ത​യ​ത്ത് പ​ടി​ഞ്ഞാ​റ്റി​യ​ത് രാ​ധാ​കൃ​ഷ്ണ​നാ​ണ്​ (38) 80 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള തെ​ങ്ങി​ന്റെ മു​ക​ളി​ൽ ക​യ​റി ഇ​രി​ക്കു​ന്ന​ത്. അ​യ​ൽ​വാ​സി​യാ​യ അ​നി​ലി​ന്‍റെ വീ​ട്ട്​ പ​റ​മ്പി​ലെ തെ​ങ്ങി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12.30യോ​ടെ​യാ​ണ്​ ക​യ​റി​പ്പ​റ്റി​യ​ത്. ഇ​യാ​ൾ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ബ​ന്ധു​ക​ൾ ആം​ബു​ല​ൻ​സ് എ​ത്തി​ച്ച​പ്പോ​ൾ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യോ​ടി തെ​ങ്ങി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച്​ തെ​ങ്ങി​ൽ​നി​ന്ന്​ ഇ​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും രാ​ധാ​കൃ​ഷ്ണ​ൻ വ​ഴ​ങ്ങി​യി​ല്ല. പ​ന്ത​ളം പൊ​ലീ​സും അ​ടൂ​ർ, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ര​ണ്ട് യൂ​നി​റ്റ് അ​ഗ്​​നി​ര​ക്ഷ സേ​ന​യും സ്ഥ​ല​ത്തെ​ത്തി. തെ​ങ്ങി​നു ചു​റ്റും വ​ല​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ 40 അ​ടി ഉ​യ​ർ​ച്ച​യു​ള്ള ഏ​ണി ഉ​പ​യോ​ഗി​ച്ചും താ​ഴെ​യി​റ​ക്കാ​നു​ള്ള ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല. പ്ര​ദേ​ശ​ത്ത്​ വ​ൻ ജ​ന​ക്കൂ​ട്ടം ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - pathanamthitta local news
Next Story