Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​രി​സ്ഥി​തി ലോ​ല...

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: ജി​ല്ല​യി​ൽ ഏ​ഴു വി​ല്ലേ​ജു​ക​ൾ; ആ​ശ​ങ്ക​യി​ൽ മ​ല​യോ​ര ജ​ന​ത

text_fields
bookmark_border
പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: ജി​ല്ല​യി​ൽ ഏ​ഴു വി​ല്ലേ​ജു​ക​ൾ; ആ​ശ​ങ്ക​യി​ൽ മ​ല​യോ​ര ജ​ന​ത
cancel

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്ന്‌ ഏ​ഴ്‌ വി​ല്ലേ​ജു​ക​ൾ. കോ​ന്നി താ​ലൂ​ക്കി​ലെ ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, അ​രു​വാ​പ്പു​ലം, ത​ണ്ണി​ത്തോ​ട്, റാ​ന്നി താ​ലൂ​ക്കി​ലെ വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, കൊ​ല്ല​മു​ള എ​ന്നീ വി​ല്ലേ​ജു​ക​ളാ​ണ്‌ പ​ട്ടി​ക​യി​ലു​ള്ള​ത്‌.

കൃ​ഷി​യും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മ​ട​ക്കം ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്‌ മ​ല​യോ​ര ജ​ന​ത. ക​ഴി​ഞ്ഞ ആ​റ്‌ ത​വ​ണ​യും പ​രാ​തി​ക​ൾ കാ​ര​ണം ക​ര​ട്‌ വി​ജ്ഞാ​പ​നം അ​ന്തി​മ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‌ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ൾ വീ​ണ്ടും ഏ​ഴാ​മ​താ​യാ​ണ്​ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​ന്ന​ത്. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ജി​ല്ല​യി​ലെ വി​ല്ലേ​ജു​ക​ൾ വ​ന​മേ​ഖ​ല ഉ​ൾ​പ്പെ​ട്ട​തും അ​തി​നോ​ട്‌ അ​ടു​ത്തു​കി​ട​ക്കു​ന്ന​വ​യും വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള​വ​യു​മാ​ണ്‌. സം​സ്ഥാ​ന​ത്ത്‌ 131 വി​ല്ലേ​ജു​ക​ളി​ലാ​യി 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് ഇ.​എ​സ്.​എ​യാ​യി ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​ത്. സെ​പ്‌​തം​ബ​ർ 25നു​ള്ളി​ൽ പ​രാ​തി​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ്‌ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശ​ത്തി​ലു​ള്ള​ത്‌. ക​ര​ട്‌ വി​ജ്ഞാ​പ​നം അ​ന്തി​മ​മാ​യാ​ൽ കൃ​ഷി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്‌ ക​ർ​ഷ​ക​ർ.

ഇ.​എ​സ്‌.​എ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലെ കൈ​വ​ശ​ഭൂ​മി​ക​ളി​ല്‍ കൃ​ഷി​യി​റ​ക്കു​ന്ന​തി​നും രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും. ച​രി​വു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മ​രം​മു​റി​ക്കാ​നും കൃ​ഷി​യി​റ​ക്കാ​നും ത​ട​സ്സ​മു​ണ്ടാ​കു​മെ​ന്ന​തും ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​ശ​ങ്ക​യാ​ണ്‌. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മെ​ന്ന നി​യ​ന്ത്ര​ണം വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഭൂ​മി ന്യാ​യ​മാ​യ വി​ല​ക്ക് വി​ൽ​ക്കാ​നോ പ​ക​രം മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​നോ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​​ക്കെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട്​ നി​ർ​ണാ​യ​ക​മാ​ണ്. വി​ജ്ഞാ​പ​ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ൽ വ​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. വി​ല്ലേ​ജി​ലെ ഏ​തെ​ങ്കി​ലും ഒ​രു പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ആ ​വി​ല്ലേ​ജി​നെ മു​ഴു​വ​നാ​യും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaCentral Govermentkerala local newsEco-Sensitive Zone
News Summary - Pathanamthitta Eco-Sensitive Zone Draft: Seven Villages Included Amid Resident Concerns
Next Story