സംഘാടനമികവിന്റെ കരുത്തിൽ ജില്ല സാരഥികൾ
text_fieldsജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദീനാമ്മ റോയിക്ക് വരണാധികാരിയായ ജില്ല കലക്ടര് എസ് പ്രേം കൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു
പത്തനംതിട്ട: നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായാണ് ജില്ല പഞ്ചായത്തിന്റെ പുതിയ സാരഥികൾ ചുമതലയേൽക്കുന്നത്.
പ്രമാടം ഡിവിഷനിൽ നിന്നുള്ള അംഗമാണ് പ്രസിഡന്റ് ദീനാമ്മ റോയി. കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ല ഡവലപ്മെന്റ് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ എം.പിയുടെ പ്രതിനിധി, മഹിള കോൺഗ്രസ് സംസ്ഥാന അഡ്വൈസറി കമ്മിറ്റിയംഗം, കോന്നി അഗ്രികൾച്ചർ റൂറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കോന്നി പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ്, അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി ആഞ്ഞിലികുന്ന് യൂനിറ്റ് കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ബി.എ. സോഷ്യോളജിയാണ് വിദ്യാഭ്യാസ യോഗ്യത.
റോയി സി.മാമ്മനാണ് ഭർത്താവ്. രണ്ടു വർഷമാവും കാലാവധി. പിന്നീടുള്ള മൂന്നു വര്ഷം എം.വി. അമ്പിളി, സ്റ്റെല്ല തോമസ് എന്നിവർക്കു വീതിച്ചു നൽകാനാണ് പാർട്ടി ധാരണ. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ പുല്ലാട് സ്വദേശിയായ അനീഷ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കെ.പി.സി.സി സെക്രട്ടറിയാണ്.
പുല്ലാട് സഹകരണ ബാങ്ക് പ്രസിഡന്റ്, തിരുവല്ല സർക്കിൾ സഹകരണ യൂനിയൻ അംഗം, ജില്ല ടെലിഫോൺ ഉപദേശകസമിതിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.ഗാന്ധിസേവാഗ്രാം ചെയർമാനാണ്. ജില്ല സഹകരണ ബാങ്കിന്റെ മുൻ ഡയറക്ടറും താലൂക്ക് വികസന സമിതിയംഗവുമായിരുന്നു. മികച്ച സംഘാടകനായ അനീഷ് കഴിഞ്ഞ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോയിപ്രം മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം രണ്ടാംടേമിൽ കേരള കോൺഗ്രസിന് നൽകാനാണു മുന്നണി ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

