വികസന ഫണ്ട് വിനിയോഗത്തിൽ പത്തനംതിട്ട ജില്ല ബഹുദൂരം പിന്നിൽ
text_fieldsപത്തനംതിട്ട: പദ്ധതി വിഹിത വിനിയോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഏറെ പിന്നിൽ. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട്മാസം മാത്രം ശേഷിക്കെ ചെലവഴിച്ചത് 34.6 ശതമാനം മാത്രമാണ്. ഡിസംബറിൽ ലഭിക്കേണ്ട മൂന്നാം ഗഡു ഇതുവരെ ലഭിച്ചിട്ടില്ല.
ലഭിച്ച രണ്ടു ഗഡുക്കളിൽനിന്ന് തുക ഏതാണ്ട് പൂർണമായും ചെലവഴിച്ചെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം മാർച്ച് അവസാനമാണ് മൂന്നാംഘട്ട ഫണ്ട് ലഭിച്ചത്. ജില്ല പഞ്ചായത്തുകളിൽ പണം ചെലവഴിച്ച കാര്യത്തിൽ പത്തനംതിട്ട 12ാം സ്ഥാനത്താണ്.
ഫണ്ടും വേണ്ടത്ര ജീവനക്കാരുമില്ലാത്തതാണ് മോശം പ്രകടനത്തിന്റെ കാരണമെന്നാണ് വിശദീകരണം. രണ്ടാഘട്ട ഫണ്ട് വൈകിയതും മൂന്നാംഘട്ടം ഇതുവരെ ലഭിക്കാത്തതും നിർവഹണ ഉദ്യോഗസ്ഥരുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കി എന്നും അധികൃതർ വിശദീകരിക്കുന്നു.
വഴിമുട്ടി വികസനം
ഫണ്ട് ലഭിക്കാത്ത് കാരണം പഞ്ചാത്തുകളിലെ പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ഇതോടെ മലയോര മേഖലകളിലുള്ള പഞ്ചാത്തുകളിലും കാര്യമായ വികസനങ്ങൾ നടക്കുന്നില്ല. യഥാസമയം ഫണ്ട് നൽകാത്തത് കാരണം മാർച്ച് 31 കഴിയുമ്പോൾ പഞ്ചായത്തുകൾക്ക് അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്തിയെന്ന ആരോപണമാണ് സാധാരണ ഉയരുന്നത്. പഞ്ചായത്തുകളിൽ എ.ഇ, ഓവർസീയർ തുടങ്ങിയ നിർവഹണ ഉദ്യോഗസ്ഥരുടെ കുറവും പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. ജില്ല പഞ്ചായത്തിൽ ഇടക്കിടെയുള്ള പ്രസിഡൻറ് മാറ്റവും പദ്ധതി പ്രവർത്തനങ്ങൾ മുടങ്ങാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

