പത്തനംതിട്ട ഡിപ്പോ പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിൽ
text_fieldsപത്തനംതിട്ടയിലെ പുതിയ കെ.എസ്.ആർ.ടി.സി സമുച്ചയം
പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം പൂർണതോതിൽ പുതിയ സമുച്ചയത്തിൽനിന്ന് ആരംഭിക്കുന്നു. അടുത്ത ആഴ്ച മുതൽ മുഴുവൻ ബസുകളും ഇവിടെനിന്നാകും പുറപ്പെടുക. വാണിജ്യസമുച്ചയം നിർമിക്കുന്നതിന്റെ ഭാഗമായി ഏഴുവർഷം മുമ്പാണ് പ്രവർത്തനം പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് ഉദ്ഘാടനം നടന്നെങ്കിലും പൂർണതോതിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഓഫിസ് പ്രവർത്തനവും പിന്നീട് ശബരിമല സർവിസുകളും മാത്രമാണ് ആരംഭിച്ചത്. യാർഡിന്റെയും ഓടകളുടെയും പണികൾ പൂർത്തിയായിരുന്നില്ല. യാർഡിന്റെ പണികൾ കുറെക്കൂടി പൂർത്തിയാകാനുണ്ട്.
വാണിജ്യ സമുച്ചയത്തിലെ ശേഷിക്കുന്ന കടമുറികളുടെ ലേലം അടുത്ത അഞ്ചിന് നടത്തും. 34 കടമുറികൾ ഇനിയും ലേലം ചെയ്യാനുണ്ട്. 15 വർഷത്തേക്കാകും കടമുറികൾ ലേലത്തിൽ നൽകുകയെന്ന് ഡി.ടി.ഒ തോമസ് മാത്യു പറഞ്ഞു.
ഭിത്തി കെട്ടിയിരിക്കുന്ന മുറികൾ ആവശ്യമെങ്കിൽ നീക്കി വിശാലമായ ഒറ്റമുറിയാക്കാനും സൗകര്യമുണ്ട്. കടമുറികൾ മുഴുവൻ ലേലത്തിൽ ഒരു വ്യക്തിക്ക് നൽകാനാണ് തീരുമാനം. 7000 സ്ക്വയർഫീറ്റാണ് നൽകുന്നത്. ഓരോ മുറിയും ഓരോരുത്തർക്കും നൽകി പണം പിരിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്. ലേലംകൊണ്ടയാൾ മുഴുവൻ തുകയും ഒന്നിച്ച് അടക്കണം. ലേലം പിടിക്കുന്നയാൾക്ക് മറ്റുള്ളവർക്ക് കടമുറി നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

