Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരുന്താട്ടം ഹിമാചൽ...

പരുന്താട്ടം ഹിമാചൽ പ്രദേശിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി അഭിനവ്

text_fields
bookmark_border
പരുന്താട്ടം ഹിമാചൽ പ്രദേശിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി അഭിനവ്
cancel
camera_alt

പരുന്താട്ടം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന അഭിനവ്

കോ​ന്നി: ജി​ല്ല​യി​ലെ പു​രാ​ത​ന ക​ലാ​രൂ​പ​മാ​യ പ​രു​ന്താ​ട്ടം ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധ​നേ​ടി കോ​ന്നി പി.​എ​സ്.​വി.​പി.​എം സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ന​വ് ദി​ലീ​പ്.

'ഏ​ക ഭാ​ര​ത് ശ്രേ​ഷ്ഠ​ഭാ​ര​ത്​' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രു​ന്താ​ട്ടം അ​വ​ത​രി​പ്പി​ച്ച​ത്. ഓ​ൺ​ലൈ​നാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രു​ന്താ​ട്ടം വീ​ക്ഷി​ച്ച​ത്. ഇ​ന്ത്യ​യി​ലെ പൈ​തൃ​ക ക​ല​ക​ളെ​ക്കു​റി​ച്ച് പ​ര​സ്പ​ര ധാ​ര​ണ കൈ​വ​രി​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് ഏ​ക ഭാ​ര​ത് പ​ദ്ധ​തി.

കേ​ര​ള​ത്തി​ലെ​യും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ​യും കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ക​ല​ഞ്ഞൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ഇ​ഷ ജാ​സ്മി​ൻ, അ​ധീ​ന എ​ന്നീ കു​ട്ടി​ക​ളും പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്വാ​തി എ​സ്.​നാ​യ​രും സ്നേ​ഹ എ​സ്.​നാ​യ​രും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. സ​മ​ഗ്ര ശി​ക്ഷ പ്രൊ​ജ​ക്ട്​ കോ​ഓ​ഡി​നേ​റ്റ​ർ കെ.​വി. അ​നി​ൽ​കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫി​സ​ർ ജോ​സ് മാ​ത്യു, കോ​ന്നി ബി.​പി.​സി ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ek bharat shreshtha bharatParunthattamHimachal Pradesh children
News Summary - Parunthattam introduced to children in Himachal Pradesh by abhinav
Next Story