പൊടിപൊടിക്കാൻ പപ്പടം
text_fieldsനഗരത്തിൽ 35 വർഷമായി പപ്പട നിർമാണ യൂനിറ്റ് നടത്തുന്ന ഗുരുവായൂർ സ്വദേശി സുകുമാരൻ
പത്തനംതിട്ട: ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിൽ പപ്പടനിര്‍മാണം സജീവം. മഴ മാറി വെയിൽ തെളിഞ്ഞതോടെ പപ്പടം വേഗത്തിൽ ഉണക്കിയെടുക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നിർമാതാക്കൾ. നേരത്തേ മനുഷ്യ അധ്വാനത്തിൽ തയ്യാറാക്കിയിരുന്ന പപ്പടം ഇപ്പോൾ യന്ത്രസഹായത്താലാണ് നിർമിക്കുന്നത്. ഉഴുന്ന് മാവിന് അടിക്കടി വില വർധിക്കുന്നത് ഈ വ്യവസായത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ ഒരുചാക്ക് ഉഴുന്ന് മാവിന് 5150 രൂപ വരെയായിട്ടുണ്ട്.
ഇത് പപ്പടവിലയെയും ബാധിക്കുന്നുണ്ട്. അസംസ്കൃത പദാർഥങ്ങള്‍ക്ക് വില വര്‍ധിച്ചതിനാല്‍ പപ്പടത്തിന്റെ വിലയിൽ ഇത്തവണ നേരിയ വർധനവുണ്ട്. 100 എണ്ണത്തിന്റെ കെട്ടിന് 140 രൂപയാണ് വില. വിപണിയില്‍ കടുത്ത മത്സരമാണുള്ളതെന്ന് 35 വർഷമായി പത്തനംതിട്ട നഗരത്തിൽ പപ്പട നിർമാണ യൂനിറ്റ് നടത്തുന്ന ഗുരുവായൂർ സ്വദേശി സുകുമാരൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും പപ്പടം ഇപ്പോൾ എത്തുന്നുണ്ട്. ഇത് തദ്ദേശീയ നിർമാതാക്കളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

