കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഅജോ തോമസ്
പന്തളം: 53 ഗ്രാം കഞ്ചാവുമായി യുവാവിനെ പന്തളം പോലീസ് പിടികൂടി. പന്തളം കുളനട വട്ടയം വട്ടയത്തിൽ മേലേമുറിയിൽ അജോ തോമസ് ( 22 ) ആണ് അറസ്റ്റിലായത്. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് അടൂർ ഡി.വൈ.എസ്.പി. ജി.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
ബുധനാഴ്ച രാത്രി 8.30 ഓടെ കുളനടയിൽ പോലീസ് ബൈക്ക് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ വിനോദ് കുമാർ, എസ്. അൻവർഷ, വിജയകുമാർ, അജീഷ്, ആനന്ദ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

