Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 7:21 AM GMT Updated On
date_range 2022-06-26T12:51:23+05:30പന്തളത്ത് പബ്ലിക് ലൈബ്രറി കെട്ടിടത്തിനുനേരെ അക്രമം
text_fieldscamera_alt
ലൈബ്രറിയുടെ ജനൽ
ചില്ലുകൾ എറിഞ്ഞു
തകർത്ത നിലയിൽ
Listen to this Article
പന്തളം: തോന്നല്ലൂർ പബ്ലിക് ലൈബ്രറി കെട്ടിടത്തിനുനേരെ സാമൂഹികവിരുദ്ധർ ആക്രമണം നടത്തി. കഴിഞ്ഞ ദിവസം രാത്രി കെട്ടിടത്തിന്റെ ജനൽച്ചില്ലുകളും മറ്റും കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. അക്രമികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം എസ്.എച്ച്.ഒക്ക് പരാതി നൽകി.
അക്രമികളെ ഉടൻ പിടികൂടണമെന്ന് ലൈബ്രറിയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. എസ്.കെ. വിക്രമൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.
താലൂക്ക് എക്സിക്യൂട്ടിവ് അംഗം വിനോദ് മുളമ്പുഴ, നേതൃസമിതി കൺവീനർ കെ.ഡി. ശശിധരൻ, കെ.ജി. ഗോപിനാഥൻനായർ, പി.ജി. രാജൻബാബു, രാജേന്ദ്രൻ നായർ, ടി. ശാന്തകുമാരി, ശ്രീലേഖ വിജേഷ്, ടി.എസ്. ശശിധരൻ എന്നിവർ സംസാരിച്ചു.
Next Story