എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻഖാനെ തേടി കേന്ദ്രമന്ത്രി എത്തി
text_fieldsകേന്ദ്രമന്ത്രി വി. മുരളീധരൻ ഷെയ്ഖ് ഹസൻ ഖാനെ പൊന്നാട അണിയിക്കുന്നു
പന്തളം: എവറസ്റ്റ് കീഴടക്കിയ പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാന്‍റെ യാത്രാവിവരണങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഷെയ്ഖ് ഹസൻഖാന്‍റെ വീട്ടിലെത്തിയ മന്ത്രി ഖാനെ അറിയിച്ചു. പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെ ഷെയ്ഖ് ഹസൻ ഖാന്‍റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി എവറസ്റ്റ് യാത്രയെക്കുറിച്ച് വിശദമായി ആരാഞ്ഞു. ഹിമാലയത്തിൽ ഉയർത്തിയ ദേശീയപതാകയും 14 ജില്ലകളിലായി 15 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികൾ വരച്ച ചിത്രങ്ങളും ഖാൻ മന്ത്രിയെ കാണിച്ചു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ഒപ്പംനിന്ന് ഫോട്ടോ എടുത്ത ശേഷമാണ് മന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

