Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപ​ന്ത​ളം ക​വ​ർ​ച്ച...

പ​ന്ത​ളം ക​വ​ർ​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ​കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
പ​ന്ത​ളം ക​വ​ർ​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ​കൂ​ടി പി​ടി​യി​ൽ
cancel
camera_alt

ഇ​സ​ക്കി രാ​ജ, ന​മ്പി​രാ​ജ

പ​ന്ത​ളം: പ​ന്ത​ള​ത്തെ പ്ര​വാ​സി​യു​ടെ വീ​ട് കൊ​ള്ള​യ​ടി​ച്ച് 51.5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കു​പ്ര​സി​ദ്ധ ക​വ​ർ​ച്ച സം​ഘ​മാ​യ തി​രു​ക്കു​റം​ഗു​ഡി ഗ്യാ​ങ്ങി​ലെ പ്ര​ധാ​നി​ക​ളാ​യ ര​ണ്ട് പേ​രെ​കൂ​ടി പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​ന​ൽ​വേ​ലി ന​മ്പി​ത​ലൈ​വ​ൻ പ​ട്ട​യം മു​ത്തു​രാ​ജ മ​ക​ൻ ഇ​സ​ക്കി രാ​ജ എ​ന്ന്​ വി​ളി​ക്കു​ന്ന ക​ട​പ്പാ രാ​ജ (28), സ​ഹോ​ദ​ര​ൻ ന​മ്പി​രാ​ജ (23) എ​ന്നി​വ​രെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ പാ​ള​യം​കോ​ട്ട​യി​ൽ​നി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ൽ മാ​ണി​ക്കം മ​ക​ൻ ഇ​സ​ക്കി ര​മേ​ശ്, ഗ​ണേ​ഷ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ​യാ​ഴ്ച പി​ടി​കൂ​ടി​യി​രു​ന്നു. വാ​ട​ക​ക്കെ​ടു​ത്ത കാ​റി​ൽ ഒ.​എ​ൽ.​എ​ക​സ്​ സെ​ർ​ച്ച് ചെ​യ്ത് വി​ൽ​ക്കാ​ൻ വെ​ച്ച അ​തേ മോ​ഡ​ൽ കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യാ​ണ് ക​വ​ർ​ച്ച​ക്കി​റ​ങ്ങു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ നാ​ല് വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ നി​ർ​മി​ച്ചാ​ണ് കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട​ത്. ജ​നു​വ​രി 29ന്​ ​വൈ​കീ​ട്ട് ക​വ​ർ​ച്ച​ക്കാ​യി പു​റ​പ്പെ​ട്ട തി​രു​ക്കു​റം​ഗു​ഡി ഗ്യാ​ങ് അ​ട​ഞ്ഞ് കി​ട​ന്ന പ​ന്ത​ളം കൈ​പ്പു​ഴ സ്വ​ദേ​ശി ബി​ജു​വി​ന്‍റെ ഗേ​റ്റ് ചാ​ടി ക​ട​ന്ന് മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ല​മാ​ര​യി​ലെ 51.5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​ത്.

കൃ​ത്യ​ത്തി​ന് ശേ​ഷം ക​ർ​ണാ​ട​ക വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ്ലേ​റ്റ് ഫി​റ്റ് ചെ​യ്ത് ക​ർ​ണാ​ട​ക ഉ​ടു​പ്പി​യി​ലെ​ത്തി പ്ര​വാ​സി​യു​ടെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ക​യ​റി 70 പ​വ​ൻ സ്വ​ർ​ണ​വും ഒ​മ്പ​ത് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. തു​ട​ർ​ന്ന് വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തി കൊ​ല്ലം കു​മ്പ​ള​ത്തും സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ക​വ​ർ​ച്ചാ മു​ത​ലു​ക​ളു​മാ​യി തി​രി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ​ത്തി.

കാ​റി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക്ക് ശേ​ഷം അ​ടു​ത്ത ക​വ​ർ​ച്ച​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ദ്യ അ​റ​സ്റ്റ്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ടൂ​ർ ഡി​വൈ.​എ​സ്.​പി വി.​എ​സ്.​ പ്ര​ദീ​പ്കു​മാ​ർ, പ​ന്ത​ളം എ​സ്.​​എ​ച്ച്.​ഒ. ടി.​ഡി. പ്ര​ജീ​ഷ്, എ​സ്.​ഐ യു.​വി. വി​ഷ്ണു, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​എ​സ്. അ​നീ​ഷ്, എ​സ്. അ​ൻ​വ​ർ​ഷാ, ആ​ർ. ര​ഞ്ജി​ത്, നി​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പ​ടി​കൂ​ടി​യ​ത്. കൃ​ത്യ​ത്തി​ലു​ൾ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedRobbery Case
News Summary - Two more arrested in the pandal robbery case
Next Story