പന്തളത്ത് ഇരുപത് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
text_fieldsപന്തളം: പന്തളത്ത് അന്തർ സംസ്ഥാന തൊഴിലാളി ഉൾപ്പെടെ ഇരുപതോളം പേരെ പേപ്പട്ടി കടിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പന്തളം ജങ്ഷൻ, തോന്നല്ലൂർ, ഉളമയിൽ, കടയ്ക്കാട് എന്നീ പ്രദേശങ്ങളിലാണ് നിരവധിപേരെ നായ് കടിച്ചത്.
പന്തളം ജങ്ഷനിൽവെച്ച് അടൂർ അമ്പിളി ഭവനിൽ ദയാനന്ദൻ (ഒമ്പത്), പന്തളം ആലത്തിൽ വടക്കേതിൽ നീലകണ്ഠൻ (86), പന്തളം തോന്നല്ലൂർ ഉളമയിൽ കാവിൽ രാജൻ (49), അടൂർ കൊച്ചുപുരയ്ക്കൽ ബാലൻ (62) ഇടത്തിട്ട കുളത്തിൽ തെക്കേതിൽ ഷീബ (42), പന്തളം കടയ്ക്കാട് അനീഷ് ഭവനിൽ അനീഷ് (35), കടയ്ക്കാട് ഷൈൻ നിവാസിൽ മനു (37), തട്ടയിൽ പെരുമ്പറ വടക്കേതിൽ ശ്രീജിത്ത് (30), കടയ്ക്കാട് ചാലുമണ്ണിൽ ഗസൽ (35),
പശ്ചിമബംഗാൾ സ്വദേശി കടയ്ക്കാട്ട് താമസിക്കുന്ന നജുമുദ്ദീൻ (63), കുളനട, ചാരുകാട്ടിൽ താഴെ മുരളീധരൻ (58), പന്തളം തെക്കേക്കര കെ.എസ്.ഇ.ബി ജീവനക്കാരൻ ലിജു (30), തിരുവനന്തപുരം യശസ് ഭവനിൽ മനോജ് (39), ഏനാത്ത് കൊച്ചുവിള പുത്തൻവീട്ടിൽ നന്ദുകൃഷ്ണൻ (25), പന്തളം ആശാരിപ്പറമ്പിൽ രാധാകൃഷ്ണൻ (70), പന്തളം തോന്നല്ലൂർ ഉളമയിൽ ഹൗസിൽ നിസാർ (54) എന്നിവർക്കാണ് കടിയേറ്റത്.
ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പന്തളം ജങ്ഷന് കിഴക്ക് ബസ് കാത്തുനിന്നവർക്കും പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഒരു നായ് തന്നെയാണ് എല്ലാവരെയും കടിച്ചത്. ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ്നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

