ഡ്രൈവർ ഉറങ്ങി; കുളനടയിൽ അപകട പരമ്പര സൃഷ്ടിച്ച് ലോറി
text_fieldsഎം.സി റോഡിൽ കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ
ഇടിച്ചുണ്ടായ അപകടം
പന്തളം: ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ചരക്ക് ലോറി അപകട പരമ്പര സൃഷ്ടിച്ചു. നാലുപേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ഏഴിന് എം.സി റോഡിൽ കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ലോറി, എതിർദിശയിൽ വരികയായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനങ്ങൾ ഇടിച്ചശേഷം സമീപ കടയിൽ ഇടിച്ചാണ് ലോറി നിന്നത്. രാവിലെയായതിനാൽ വൻ അപകടം ഒഴിവായി.
ലോറി ആദ്യം ടെമ്പോയിലാണ് ഇടിച്ചത്. ടെമ്പോയ്ക്ക് പിന്നിൽ ഉണ്ടായിരുന്ന രണ്ട് കാറും നിരക്കിനീക്കി. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ പത്തനാപുരം പാടം മുളപ്പാടം മേയ്ക്കൽ വീട്ടിൽ അബ്ബാസ് (59) ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഇയാളെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന വനം വകുപ്പ് വെറ്ററിനറി സർജൻ കോട്ടയം കടയനക്കാട് ശ്രീലക്ഷ്മി അനുദേവിനെ (50) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെമ്പോ ഡ്രൈവറായ ആൽബിൻ ബിജു പരിക്കില്ലാതെ രക്ഷപ്പെട്ടു. മറ്റൊരു കാറിലെ ഡ്രൈവർക്കും കാര്യമായി പരിക്കില്ല. ഇയാളെ അടൂർ സർക്കാർ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

