Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളത്തെ...

പന്തളത്തെ ഹോട്ടലുകളിൽനിന്ന്​ പഴകിയ ഇറച്ചി പിടിച്ചെടുത്തു

text_fields
bookmark_border
പന്തളത്തെ ഹോട്ടലുകളിൽനിന്ന്​ പഴകിയ ഇറച്ചി പിടിച്ചെടുത്തു
cancel

പ​ന്ത​ളം: പ​ന്ത​ള​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. മെ​ഡി​ക്ക​ൽ മി​ഷ​ൻ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഒ​രാ​ഴ്ച പ​ഴ​ക്ക​മു​ള്ള ഇ​റ​ച്ചി പി​ടി​ച്ചെ​ടു​ത്തു.

പ​ന്ത​ളം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന്​ ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. ചൊ​വ്വാ​ഴ്ച ‘മാ​ധ്യ​മ’​ത്തി​ൽ പ​ന്ത​ള​ത്ത് പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ യ​ഥേ​ഷ്ടം വി​ള​മ്പു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​പ​ണ വി​ധേ​യ​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

മെ​ഡി​ക്ക​ൽ മി​ഷ​ൻ ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ പേ​സ്ട്രി വേ​ൾ​ഡ് എ​ന്ന ഹോ​ട്ട​ലി​ൽ​നി​ന്ന്​ പ​ഴ​കി​യ ചി​ക്ക​ൻ അ​ൽ ഫാം, ​ഗോ​ബി മ​ഞ്ചൂ​രി​യ​ൻ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​ക്ക്​ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പു​ഷ്പ കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ധ​ന്യ, ഷ​ഹ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ അ​ട​ച്ചു​പൂ​ട്ട​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PandalamhotelsStale meat
News Summary - Stale meat seized from hotels in Pandalam
Next Story