Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളത്ത്...

പന്തളത്ത് ഹോട്ടലുകളിൽനിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചു

text_fields
bookmark_border
പന്തളത്ത് ഹോട്ടലുകളിൽനിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചു
cancel
camera_alt

കു​ര​മ്പാ​ല​യി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ

പന്തളം: പന്തളത്തെ ഹോട്ടലുകളിൽനിന്ന് വീണ്ടും പഴയ ഭക്ഷണം പിടിച്ചെടുത്തു. എം.സി റോഡിൽ കുരമ്പാല ജങ്ഷൻ മുതല്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷൻ വരെയുള്ള ഹോട്ടലുകളില്‍നിന്ന് പഴകിയതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര സാധനങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചത്.

പല ഹോട്ടലുകളിലും ആഴ്ചകളോളം പഴക്കമുള്ള ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കുരമ്പാല ലക്ഷ്മി, കുരമ്പാല വേല്‍മുരുക, ഗോള്‍ഡന്‍ ലീഫ് റസ്റ്റാറന്‍റ്, ഹോട്ടല്‍ ആൻഡ് റസ്റ്റാറന്‍റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനക്ക് ക്ലീന്‍ സിറ്റി മാനേജര്‍ എൽ. സലീം, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ എ. സുജിത തമ്പി, ധന്യ മോഹന്‍, എ. ഷെഹന നേതൃത്വം നൽകി. ഉത്സവകാലമായതിനാല്‍ പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി ഇ.വി. അനിത അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaPandalamhotelsStale food
News Summary - Stale food was again taken from the hotels in Pandalam
Next Story