കടയുടെ ഷട്ടറിൽ കുരുങ്ങി വെള്ളിമൂങ്ങ
text_fieldsപന്തളം: അപൂർവമായി എത്തിയ വെള്ളിമൂങ്ങ, കടയുടെ ഷട്ടറുകൾ കുരുങ്ങി അവശനിലയിലായി. പന്തളം ജങ്ഷന് സമീപം കെ.ആർ മൊബൈൽ കടയുടെ ഷട്ടറിലാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ വെള്ളിമൂങ്ങയെ കണ്ടെത്തിയത്. കട തുറന്നപ്പോൾ ഷട്ടറിൽ അകപ്പെട്ട വെള്ളിമൂങ്ങ നിലത്ത് വീഴുകയായിരുന്നു. പിന്നീട് പറന്നുയരാൻ കഴിഞ്ഞില്ല. വെള്ളിമൂങ്ങയെ കാണാൻ പരിസരവാസികളും തടിച്ചുകൂടിയതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പകൽ വെള്ളിമൂങ്ങക്ക് കണ്ണ് കാണില്ലെന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനും വനം വകുപ്പ് നിർദേശം നൽകിയതിനെ തുടർന്ന് പിന്നീട് കടയുടമ ശ്രീകുമാർ വെള്ളിമൂങ്ങയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

