Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightറേഷൻ വീട്ടിൽ; 'ഒപ്പം'...

റേഷൻ വീട്ടിൽ; 'ഒപ്പം' പദ്ധതി ഏപ്രിലിൽ

text_fields
bookmark_border
റേഷൻ വീട്ടിൽ; ഒപ്പം പദ്ധതി ഏപ്രിലിൽ
cancel

പ​ന്ത​ളം: റേ​ഷ​ൻ ക​ട​ക​ളി​ൽ നേ​രി​ട്ടെ​ത്താ​ൻ പ്ര​യാ​സ​മു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക്​ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ‘ഒ​പ്പം’ പ​ദ്ധ​തി ഏ​പ്രി​ലി​ൽ ജി​ല്ല​യി​ൽ തു​ട​ങ്ങി​യേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് യോ​ഗം ഉ​ട​ൻ​ചേ​രും. ഓ​രോ മാ​സ​വും 10ാം തീ​യ​തി​ക്ക​കം റേ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ക്ക​ലാ​ണ്​ ല​ക്ഷ്യം. ഓ​ട്ടോ​ക​ളി​ലാ​ണ്​ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക. ഇ​തി​നാ​യി ജി​ല്ല​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ വൈ​കാ​തെ രൂ​പ​വ​ത്​​ക​രി​ക്കും. പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ യൂ​നി​യ​നു​ക​ളു​ടെ​യും സ​ഹാ​യ​വും അ​ധി​കൃ​ത​ർ തേ​ടി​യി​ട്ടു​ണ്ട്.

കി​ട​പ്പു​രോ​ഗി​ക​ൾ, അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ, ഒ​റ്റ​ക്ക്​ ക​ഴി​യു​ന്ന വ​യോ​ധി​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ്​ റേ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ച്ചു​ന​ൽ​കു​ക. ജി​ല്ല​യി​ൽ ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള 3000 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി, അ​തി​ൽ​നി​ന്ന്​ റേ​ഷ​ൻ​ക​ട​യി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ജി​ല്ല സ​പ്ലൈ ഓ​ഫി​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​മാ​രാ​ണ്​ ഒ​പ്പം പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.ഇ-​പോ​സ് മെ​ഷീ​നി​ൽ മാ​ന്വ​ൽ ട്രാ​ൻ​സാ​ക്‌​ഷ​ൻ മു​ഖേ​ന​യാ​കും റേ​ഷ​ൻ ധാ​ന്യ​വി​ത​ര​ണം. റേ​ഷ​നൊ​പ്പം കൈ​പ്പ​റ്റ് ര​സീ​ത് കൂ​ടി ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​ക്ക​ൽ ന​ൽ​കും. റേ​ഷ​ൻ ക​ട​യു​ടെ തൊ​ട്ട​ടു​ത്ത ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ​നി​ന്നു​ള്ള ഡ്രൈ​വ​ർ​മാ​രെ​യാ​കും പ​ദ്ധ​തി​ക്കാ​യി തെ​ര‍ഞ്ഞെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaRationoppam project
News Summary - Ration at home; 'oppam' project in April
Next Story