നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് ജനമൈത്രി പൊലീസ്
text_fieldsഇലവുംതിട്ട ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണ പദാർഥങ്ങൾ എത്തിച്ചുനൽകുന്നു
പന്തളം: കെണ്ടയ്ൻെമൻറ് സോണുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകി ഇലവുംതിട്ട ജനമൈത്രി പൊലീസ്.
ക്വാറൻറീനിൽ കഴിയുന്നവർക്കാണ് ഭക്ഷ്യവസ്തുക്കൾ നൽകിയത്. തവിട്ടപൊയ്ക, അയത്തിൽ ഭാഗങ്ങളിലുള്ള 15 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ ക്ഷേമം അന്വേഷിക്കുന്നതിനിടെയാണ് ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ബീറ്റ് ഓഫിസർ അൻവർഷ അറിയുന്നത്.
ഉടൻ എസ്.എച്ച്.ഒ എം.ആർ. സുരേഷിെൻറ നിർദേശപ്രകാരം ആംബുലൻസ് ഡ്രൈവർ അനിൽകുമാർ, ആശാ വർക്കർ രാധാമണി എന്നിവരുടെ സഹകരണത്തോടെ വാങ്ങിയ ഭക്ഷ്യവസ്തുക്കൾ എസ്.ഐ ബി.ആർ. അശോക്കുമാർ, ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത്, വളൻറിയർ അശോക് മലഞ്ചരുവിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

