Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി ബി.​ജെ.പിയുടെ കൂടെ; പന്തളം യു.ഡി.എഫ് കൗൺസിലർ രാജി വെച്ചു

text_fields
bookmark_border
UDF councilor KR Ravi
cancel
Listen to this Article

പന്തളം: യു.ഡി.എഫിലെ കേരള കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച യു.ഡി.എഫ് കൗൺസിലർ കെ.ആർ. രവി രാജിവച്ചു. ബി.ജെ.പിയിൽ ചേരാനാണ് രവിയുടെ തീരുമാനം. കഴിഞ്ഞ ഡിസംബറിൽ പന്തളം നഗരസഭയിൽ ബി.ജെ.പി ചെയർപേഴ്സൺ സുശീല സന്തോഷ് ഡെപ്യൂട്ടി ചെയർപേഴ്സൺ യു രമ്യ എന്നിവർക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തതിനെ തുടർന്ന് യു.ഡി.എഫുമായി അകൽച്ചയിലായിരുന്ന രവി.

വ്യാഴാഴ്ച നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുത്തശേഷം രാജിക്കത്ത് നൽകുകയായിരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം യു.ഡി.എഫ് പ്രതിനിധിയായി പന്തളം പഞ്ചായത്തിലും തുടർന്ന് നഗരസഭയിലും വിജയിച്ചു വരികയായിരുന്നു അദ്ദേഹം. ശനിയാഴ്ച അംഗത്വമെടുത്ത് ബി.ജെ.പിയിൽ സജീവമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pandalam UDF councilor resigns
Next Story