Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പട്ടാപ്പകൽ സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പന്തളം: റോഡരികിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ചെന്നീർക്കര, മുട്ടത്തുകോണം, ഗിരിജ ഭവനിൽ അർജുൻ.എസ്. ( 22) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകീട്ട് 3.30ന് പന്തളം കുളനട മാന്തുക എം.സി റോഡരികിലായി െവച്ചിരുന്ന കുരുമ്പിലേത്ത് തെക്കേതിൽ വീട്ടിൽ സജി മാത്യുവിന്‍റെ(44) സ്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്. സജിയുടെ പരാതിയിൽപന്തളം പൊലീസ് നടത്തിയ പരിശോധനയിൽ രാത്രി 9.30ന് മുളക്കുഴ നിന്നും സ്കൂട്ടർ കണ്ടെത്തി.
നമ്പർ പ്ലേറ്റ് ഇല്ലാത്ത നിലയിൽ കണ്ട വാഹനം സജിയുടെതാണ് തിരിച്ചറിഞ്ഞശേഷം നടത്തിയ പരിശോധനയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും സ്കൂട്ടറിന്‍റെ താക്കോൽ, സജിയുടെ എ.ടി.എം കാർഡ്, മൊബൈൽ ഫോൺ, വാച്ച് എന്നിവ കണ്ടെടുത്തു.
Next Story

