അപകടമുണ്ടായിട്ട് മാറ്റാനാണോ ? മരം കടപുഴകി വൈദ്യുതി കമ്പിയിലേക്ക് വീണിട്ടും നീക്കാതെ അധികൃതർ
text_fieldsമരം ഒടിഞ്ഞ് വൈദ്യുതി കമ്പിയിൽ കുരുങ്ങിയ നിലയിൽ
പന്തളം: സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന വഴിയിൽ മരം കടപുഴകി വീണ് വൈദ്യുതി കമ്പിയിൽ തൂങ്ങി കിടക്കാൻ തുടങ്ങിയിട്ട് രണ്ട് ദിനം പിന്നിട്ടിട്ടും നീക്കാതെ വൈദ്യുതിവകുപ്പിന്റെയും പന്തളം നഗരസഭയുടെയും അനാസ്ഥ തുടരുന്നു.
പന്തളം മങ്ങാരം ഭാഗത്ത് വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് മരം വൈദ്യുതി കമ്പിയിലേക്ക് കടപുഴകി വീണത്. ഫോട്ടോയും പോസ്റ്റ് നമ്പരും സഹിതം വിവരം വൈദ്യുതിവകുപ്പിനെ നാട്ടുകാർ അറിയിച്ചു. ഉച്ചക്ക് ഒരു മണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ഒടിഞ്ഞുവീണ മരം വൈദ്യുതി കമ്പിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. സ്വകാര്യ വ്യക്തി മരം മുറിക്കാൻ തയ്യാറാവാത്തത് കാരണം അപകട ഭീതിയിലാണ് പരിസരവാസികൾ. വൈദ്യുതി വകുപ്പും നഗരസഭയും സ്വകാര്യ വ്യക്തിയോട് രേഖാമൂലം ആവശ്യപ്പെടാത്തതും സ്വകാര്യ വ്യക്തിയുടെ അലംഭാവവും കാരണം ജനം ഭീഷണി നേരിടുകയാണ്. നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വൈദ്യുതി വകുപ്പിനും നഗരസഭക്കും പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.

