നഗരസഭ നിർദേശത്തിന് പുല്ലുവില; അടപ്പിച്ച പെട്രോൾ പമ്പ് തുറന്നു
text_fieldsപന്തളം ജങ്ഷൻ പ്രവർത്തിക്കുന്ന പെട്രോൾ പമ്പ്
പന്തളം: ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് രണ്ടുതവണ നഗരസഭ അടപ്പിച്ച പന്തളം ജങ്ഷനിലെ പെട്രോൾ പമ്പ് മാനദണ്ഡം പാലിക്കാതെ വീണ്ടും പ്രവർത്തിക്കുന്നു. ലൈസൻസ് പുതുക്കാൻ വസ്തു ഉടമയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കാട്ടി പമ്പ് ഉടമ ഹൈകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, സ്ഥിരമായി ലൈസൻസ് പുതുക്കുന്നവർക്ക് ഈ മാനദണ്ഡം ബാധകമാണെങ്കിലും വർഷങ്ങൾക്കു മുമ്പ് പാട്ടത്തിന് എടുത്ത വസ്തുവിൽ ഉടമയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പമ്പ് പ്രവർത്തിച്ചിരുന്നത്. പമ്പിനെതിരെ നടപടിയെടുക്കാൻ നഗരസഭക്ക് അധികാരമുണ്ടെന്ന് കാട്ടി ഹൈകോടതിയുടെ ഉത്തരവ് വന്നിരുന്നു. മൂന്ന് വർഷമായി ലൈസൻസ് പുതുക്കിയിട്ടില്ല.
പമ്പിനെതിരെ ബി.ജെ.പിയിലെ ഒരു വിഭാഗം കൗൺസിലർമാരും എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാരും ഹൈകോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. നഗരസഭ ചെയർപേഴ്സൻ അഴകഴമ്പൻ നയമാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. നഗരസഭക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ പ്രതിഭാഗവുമായി ഒത്തുകളിച്ച് കേസ് പരാജയപ്പെടുന്ന സാഹചര്യത്തിൽ പുതിയയാളെ കൗൺസിൽ തീരുമാനപ്രകാരം നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

