Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightവയോധികയെ കൈയേറ്റം...

വയോധികയെ കൈയേറ്റം ചെയ്തതിന് ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

പ​ന്ത​ളം: വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ​തി​െൻറ കൂ​ലി​യു​ടെ ബാ​ക്കി​ക്കാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ വയോധിക​യെ കൈ​യേ​റ്റം ചെ​യ്ത​തി​ന് ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. കു​ള​ന​ട ഉ​ള്ള​ന്നൂ​ർ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ ദേ​വ​രാ​ജ​നെ​യാ​ണ് (52) പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ന്ത​ളം സ്വ​ദേ​ശി​നി 65 കാ​രി​യാ​യ വൃ​ദ്ധ​യു​ടെ വീ​ടി​െൻറ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​നു ദേ​വ​രാ​ജ​ൻ മൂ​ന്നു​ദി​വ​സം ജോ​ലി ചെ​യ്​​തി​രു​ന്നു. 800 രൂ​പ വ​ച്ച് 2400 രൂ​പ​യാ​ണ് കൂ​ലി ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ൽ 1000 രൂ​പ ന​ൽ​കി. ബാ​ക്കി പെ​ൻ​ഷ​ൻ ല​ഭി​ക്കു​മ്പോ​ൾ ന​ൽ​കാം എ​ന്നു വൃ​ദ്ധ പ​റ​ഞ്ഞി​രു​ന്നു. അ​ത​നു​സ​രി​ച്ചു വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന്​ ​ദേ​വ​രാ​ജ​ൻ വൃ​ദ്ധ​യു​ടെ വീ​ട്ടി​ലെ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​ൽ വൃ​ദ്ധ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പ​ന്ത​ളം എ​സ്.​എ​ച്ച്.​ഒ എ​സ്. ശീ​കു​മാ​ർ, എ​സ്.​ഐ ഡി. ​സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ സി. ​ദി​ലീ​പ് എ​ന്നി​വ​രെ​ത്തി ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestelderly woman
News Summary - Man arrested for assaulting elderly woman
Next Story