വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് നേതാക്കൾ സന്ദർശിച്ചു
text_fieldsഉത്തർപ്രദേശിലെ ജയിലിൽ നിന്ന് മോചിതരായ കുടുംബത്തെ വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് നേതാക്കൾ സന്ദർശിക്കുന്നു
പന്തളം: യു.പിയിലെ ജയിലിൽനിന്ന് മോചിതരായി നാട്ടിലെത്തിയ കുടുംബത്തെ വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് നേതാക്കൾ സന്ദർശിച്ചു.ചൊവ്വാഴ്ച വൈകീട്ട് പന്തളം ചേരിക്കൽ നസീമ മൻസിലിൽ എത്തിയ നേതാക്കളോട് യു.പിയിലെ ജയിൽവാസത്തിെൻറ ദുരിതം കുടുംബം വിവരിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറുമാരായ മിനി വേണുഗോപാൽ, അസൂറ ടീച്ചർ, സംസ്ഥാന ട്രഷറർ മുംതാസ് ബീഗം ടി.എൽ, സംസ്ഥാന കമ്മിറ്റി അംഗം പ്രേമ പിഷാരടി, വെൽഫെയർ പാർട്ടി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻറ് ഷാജഹാൻ ആന്ത്രച്ചേരി, സെക്രട്ടറി അബ്ദുൽ സമദ് എന്നിവരാണ് ചേരിക്കലിലെ വീട്ടിൽ എത്തിയത്.

