മേൽശാന്തിയുടെ മാല മോഷ്ടിച്ച കീഴ്ശാന്തി അറസ്റ്റിൽ
text_fieldsപന്തളം: തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ക്ഷേത്ര മേൽശാന്തിയുടെ മാല മോഷ്ടിച്ച കീഴ്ശാന്തി അറസ്റ്റിൽ. കുമളി പത്തുമുറി കാര്യാട്ടുമഠത്തിൽ ശ്രീരാജ് നമ്പൂതിരിയാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് സംഭവം.
തട്ടയിൽ ഒരിപ്പുറം ക്ഷേത്രത്തിൽ നാലുവർഷം കീഴ്ശാന്തിയായി ജോലി ചെയ്ത സമയത്താണ് മോഷണം നടത്തിയത്. മേൽശാന്തി മനു നമ്പൂതിരി തിടപ്പള്ളിയിൽ ഊരിെവച്ച അഞ്ചുപവെൻറ മാലയാണ് ഇയാൾ മോഷ്ടിച്ച് കടന്നത്. കോട്ടയം അയർക്കുന്നത്ത് വൃദ്ധയെ വീട്ടിൽ കയറി തോക്കുചൂണ്ടി 23 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്ന കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിലാണ് ഇയാളിപ്പോൾ. ഇവിടെയെത്തിയാണ് പന്തളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ തട്ട ഒരിപ്പുറം ക്ഷേത്രത്തിൽ എത്തിച്ച് തെളിവടുപ്പ് നടത്തി. പന്തളം ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്.ഐമാരായ വി. അനീഷ്, സന്തോഷ് കുമാർ, എ.എസ്.ഐ അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

