Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഅനാഥനായ മധ്യവയസ്കന്...

അനാഥനായ മധ്യവയസ്കന് തണലായി ജനമൈത്രി പൊലീസ്

text_fields
bookmark_border
pandalam
cancel
camera_alt

പ​ന്ത​ളം പൊ​ലീ​സ് ന​രേ​ന്ദ്ര​നെ​ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​ന്​ കൈ​മാ​റു​ന്നു

പ​ന്ത​ളം (പത്തനംതിട്ട): കു​ര​മ്പാ​ല പെ​രു​മ്പു​ളി​ക്ക​ൽ മാ​സ​ങ്ങ​ളാ​യി ക​ട​ത്തി​ണ്ണ​യി​ലും സ്കൂ​ൾ വ​രാ​ന്ത​ക​ളി​ലു​മാ​യി ക​ഴി​ഞ്ഞു​വ​ന്ന ന​രേ​ന്ദ്ര​ന്(58) പ​ന്ത​ളം ജ​ന​മൈ​ത്രി പൊ​ലീ​സി​െൻറ ഇ​ട​പെ​ട​ലി​ൽ സ്നേ​ഹ ത​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​ൽ അ​ഭ​യം.

ബ​ന്ധു​മി​ത്രാ​ദി​ക​ൾ ഉ​പേ​ക്ഷി​ച്ച ന​രേ​ന്ദ്ര​ൻ അ​വി​വാ​ഹി​ത​നാ​ണ്. നാ​ട്ടു​കാ​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​വും, സ്കൂ​ൾ വ​രാ​ന്ത​യി​ലെ ഉ​റ​ക്ക​വും ആ​യി​രു​ന്നു ആ​ശ്ര​യം. നാ​ട്ടു​കാ​ര​നാ​യ അ​ഡ്വ. സു​രേ​ഷ് വി​ളി​ച്ച് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ അ​മീ​ഷും, സു​ബീ​ക്കും സ്ഥ​ല​ത്തെ​ത്തി.

പ്ര​ദേ​ശ​വാ​സി​യാ​യ ഗി​രീ​ഷി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തി ഫ​ലം നെ​ഗ​റ്റി​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​ന്ത​ളം എ​സ്.​എ​ച്ച്.​ഒ., എ​സ്. ശ്രീ​കു​മാ​റി​െൻറ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് പാ​സ്​​റ്റ​ർ ബി​നു വാ​ഴ​മു​ട്ട​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഊ​ന്നു​ക​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​ത്ത​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ന​രേ​ന്ദ്ര​നെ ഏ​റ്റെ​ടു​ത്തു.

Show Full Article
TAGS:Janamaithri police 
News Summary - Janamaithri police in the shadow of an orphaned middle-aged man
Next Story