Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightചൂ​ട് 39...

ചൂ​ട് 39 ഡി​ഗ്രി​യെ​ത്തും; ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട

text_fields
bookmark_border
ചൂ​ട് 39 ഡി​ഗ്രി​യെ​ത്തും; ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട
cancel

പ​ന്ത​ളം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചൂ​ട്​ അ​ടു​ത്ത മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ 39 ഡി​ഗ്രി​യി​ലേ​ക്ക് ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ച​തോ​ടെ ജാ​ഗ്ര​ത​യോ​ടെ ജി​ല്ല. ഈ ​വേ​ന​ൽ​ക്കാ​ല​ത്ത്​ ഇ​തു​വ​രെ ജി​ല്ല​യി​ൽ 39 ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രു​മെ​ന്ന് പ്ര​വ​ചി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​ടൂ​ർ ഭാ​ഗ​ത്ത് 39.8 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി.

ഇ​തോ​ടെ ചൂ​ടേ​റി​യ​തും അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ​തു​മാ​യ അ​ന്ത​രീ​ക്ഷ സ്ഥി​തി തു​ട​രാ​നാ​ണ് സാ​ധ്യ​ത. ജി​ല്ല​യി​ൽ താ​പ​നി​ല ഉ​യ​രു​ന്ന​ത് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക ഏ​റ്റ​വും കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ജാ​ഗ്ര​ത​യും ഗൗ​ര​വ​ക​ര​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കേ​ണ്ട ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ​ട്ടി​ക​യി​ലാ​ണ് ജി​ല്ല ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

മാ​റ്റ​മി​ല്ലാ​തെ ഉ​ച്ച​സ​മ​യ​ത്തെ ജോ​ലി

വേ​ന​ൽ​ക്കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ച്ചെ​ങ്കി​ലും തൊ​ഴി​ൽ​സ​മ​യം മി​ക്ക​വ​ർ​ക്കും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. മേ​യ് 20 വ​രെ ഉ​ച്ച​ക്ക്​ 12 മു​ത​ൽ മൂ​ന്നു വ​രെ വി​ശ്ര​മ​വേ​ള​യാ​ക്കി​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴും മി​ക്ക​യി​ട​ത്തും ഈ ​സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി തു​ട​രു​ക​യാ​ണ്. പ​ര​മാ​വ​ധി വെ​ള്ളം കു​ടി​ച്ചും പ​റ്റു​മ്പോ​ഴെ​ല്ലാം ത​ണ​ലി​ലേ​ക്കു മാ​റി​യു​മാ​ണ് ഇ​വ​ർ ഇ​പ്പോ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ, മ​റ്റേ​തെ​ങ്കി​ലും കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ എ​ന്നി​വ​ർ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ജോ​ലി​യി​ൽ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പ് വ​രു​ത്ത​ണം. ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം സ​മീ​പ​ത്തു​ത​ന്നെ കു​ടി​വെ​ള്ളം ഒ​രു​ക്ക​ണം.

ഓ​ൺ​ലൈ​ൻ വി​ത​ര​ണ​ക്കാ​ർ ശ​രീ​രം മ​റ​യ്ക്ക​ണം

ഉ​ച്ച​സ​മ​യ​ത്തു വെ​യി​ലി​ൽ സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന പ്ര​ധാ​ന വി​ഭാ​ഗ​മാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ. പ​ര​മാ​വ​ധി ശ​രീ​രം മു​ഴു​വ​ൻ മ​റ​ച്ചും പ​ര​മാ​വ​ധി വെ​ള്ളം കു​ടി​ച്ചു​മാ​ണ് ഇ​വ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ഉ​ച്ച​സ​മ​യ​ത്ത് സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ത​തു സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​വ​ർ​ക്കു ചൂ​ട് ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും അ​തു​പോ​ലെ, ആ​വ​ശ്യ​മെ​ങ്കി​ൽ യാ​ത്ര​ക്കി​ട​യി​ൽ അ​ൽ​പ​സ​മ​യം വി​ശ്ര​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittaheatpandalamheavy heat
News Summary - Heat will reach 39 degrees; Pathanamthitta to exercise caution
Next Story