Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഅതിദരിദ്രർക്ക്...

അതിദരിദ്രർക്ക് നൽകാനുള്ള ഭക്ഷ്യക്കിറ്റ്​ വിതരണം ചെയ്തില്ല

text_fields
bookmark_border
അതിദരിദ്രർക്ക് നൽകാനുള്ള ഭക്ഷ്യക്കിറ്റ്​ വിതരണം ചെയ്തില്ല
cancel

പ​ന്ത​ളം: അ​തി ദ​രി​ദ്ര​ർ​ക്ക് ന​ൽ​കാ​നാ​യി പ​ന്ത​ളം ന​ഗ​ര​സ​ഭ വാ​ങ്ങി​യ ഭ​ക്ഷ്യ​ക്കി​റ്റ് യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്തി​ല്ല. പ​ന്ത​ളം ബ്ലോ​ക്കോ​ഫീ​സി​ന് സ​മീ​പ​മു​ള്ള മു​റി​യി​ൽ വെ​ച്ചി​രു​ന്ന അ​മ്പതി​ല​ധി​കം കി​റ്റു​ക​ൾ പൊ​ട്ടി ന​ശി​ച്ചു​പോ​യ​താ​യി ക​ണ്ടെ​ത്തി. ധാ​ന്യ​ങ്ങ​ളും പൊ​ടി​ക​ളും തേ​യി​ല​യും എ​ല്ലാം അ​ട​ങ്ങി​യ കി​റ്റാ​യി​രു​ന്നു ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് ന​ൽ​കേ​ണ്ട​താ​യി​രു​ന്നു ഇ​വ​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നാ​ണ് കി​റ്റു​വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല.152 അ​തി​ദ​രി​ദ്ര​ർ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​രി​ൽ ചി​ല​ർ കി​റ്റി​നാ​യി പ​ല​ത​വ​ണ എ​ത്തി​യി​രു​ന്ന​താ​യും എ​ന്നാ​ൽ കി​റ്റ് എ​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് തി​രി​കെ അ​യ​ച്ച​താ​യും ഇ​ട​തു​മു​ന്ന​ണി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ല​സി​താ നാ​യ​ർ പ​റ​ഞ്ഞു.

ഭ​ക്ഷ്യ കി​റ്റ് ന​ശി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ന്മാ​ർ ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ടി​നെ​യും സെ​ക്ര​ട്ട​റി​യു​ടെ ചാ​ർ​ജു​ള്ള അ​സി. എ​ഞ്ചി​നീ​യ​റെ​യും ഉ​പ​രോ​ധി​ച്ചു.

സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​ക്ക്​ മു​മ്പി​ലും ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ല​സി​താ നാ​യ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്.​അ​രു​ൺ, എ​ച്ച്.​സ​ക്കീ​ർ, ഷെ​ഫി​ൻ റെ​ജീ​ബ് ഖാ​ൻ, പി.​ജി.​അ​ജി​ത​കു​മാ​രി, രാ​ജേ​ഷ് കു​മാ​ർ, ശോ​ഭ​ന​കു​മാ​രി, ടി.​കെ.​സ​തി എ​ന്നി​വ​ർ സ​മ​ര​ത്തി​ൽ

പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kits
News Summary - Food kits for the poor were not distributed
Next Story