വെള്ളപ്പൊക്കക്കെടുതി: നടപടിയുമായി പന്തളം നഗരസഭ
text_fieldsവെള്ളപ്പൊക്കക്കെടുതി നേരിടാൻ പന്തളം നഗരസഭ നടത്തിയ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ സംസാരിക്കുന്നു
പന്തളം: പന്തളം നഗരസഭയില്‍ വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ഭരണസമിതി തയാറെടുക്കുന്നു. 'പ്രളയം ആവർത്തിക്കുന്നു; അധികൃതർ മുങ്ങുന്നു' തലക്കെട്ടിൽ കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു.
നഗരസഭ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന മഴക്കെടുതി, വെള്ളപ്പൊക്കം വിശകലനം ചെയ്യുന്നതിനും വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിനുമായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് പന്തളം നഗരസഭയില്‍ യോഗം ചേർന്നു.
നഗരസഭക്കായി പ്രത്യേക പാക്കേജ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാൻ യോഗം തീരുമാനിച്ചു. ഉപാധ്യക്ഷ യു. രമ്യ, വിവിധ സ്ഥിരം സമിതി അധ്യക്ഷർ, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

