കൃഷിയിറക്കാൻ വെള്ളമില്ലാതെ ചിറ്റിലപ്പാടത്തെ കർഷകർ ദുരിതത്തിൽ
text_fieldsപന്തളം: ജലസേചന വകുപ്പിെൻറ അനാസ്ഥയെത്തുടർന്ന് കൃഷിയിറക്കാൻ വെള്ളമില്ലാതെ പന്തളം ചിറ്റിലപ്പാടത്തെ കർഷകർ ദുരിതത്തിൽ.
പാടത്ത് വിത്തുപാകാൻ ഇറിഗേഷൻ വകുപ്പിെൻറ കനിവ് കാത്തിരിക്കുകയാണ് കർഷകർ. ഇനിയും വിത്തുവിതക്കാൻ വൈകിയാൽ കൊയ്ത്തുകാലമെത്തുമ്പോൾ മഴയെത്തും. നെൽകൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തും. നിരന്തരം ആവശ്യപ്പെട്ടിട്ടും പാടത്ത് വെള്ളമെത്തിക്കാൻ അധികൃതർ തയാറാകുന്നിെല്ലന്ന് പാടശേഖരസമിതി ഭാരവാഹികൾ ആരോപിച്ചു. ചിറ്റിലപ്പാടത്തെ 55 ഹെക്ടറിൽ നെൽകൃഷി പ്രതിസന്ധിയിലായെന്നും അവർ കുറ്റപ്പെടുത്തി. കാലം തെറ്റിയുള്ള മഴയും വെയിലും അതിജീവിച്ചാണ് കർഷകർ നെൽകൃഷി തുടരുന്നത്. വൃശ്ചിക കാർത്തികക്കാണ് വിത്ത് വിതക്കേണ്ടിയിരുന്നത്. രണ്ടാഴ്ചയോളം വൈകി.
അച്ചൻകോവിലാറ്റിൽനിന്നുള്ള ഐരാണിക്കുടി, മഞ്ഞനംകുളം, പമ്പ് ഹൗസുകളിൽനിന്നാണ് വെള്ളമെത്തേണ്ടത്. നവംബർ ആദ്യം കൃഷിയിറക്കണമെന്നും വെള്ളം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 15ന് അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായിെല്ലന്നാണ് പരാതി. ഓടയുടെ അറ്റകുറ്റപ്പണികളിലാണെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും നടപടി വൈകുകയാണെന്നും കർഷകർ 'മാധ്യമ'ത്തോട് പറഞ്ഞു.

