വീട്ടിൽനിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി
text_fieldsകുളനട: ഇലവുംതിട്ട പൊലീസിെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചെടുത്തു. കുളനട പുന്നക്കുളഞ്ഞി ലക്ഷംവീട് കോളനിയിലെ കണ്ണൻ എന്ന് വിളിക്കുന്ന അനീഷിെൻറ (23) വീട്ടിൽനിന്നാണ് വാറ്റുശേഖരം കണ്ടെടുത്തത്. എസ്.എച്ച്.ഒ എം. രാജേഷിന് കിട്ടിയ രഹസ്യവിവരത്തെതുടർന്നായിരുന്നു റെയ്ഡ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മല്ലപ്പള്ളി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ താലൂക്കിൽ നടത്തിയ പരിശോധനയിൽ 90 ലിറ്റർ കോട പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് താഴത്തുവെള്ളയിൽ വീട്ടിൽ ഷിജുവാണ് (39) അറസ്റ്റിലായത്. വീടിെൻറ അടുക്കളയിലാണ് ബാരലിൽ കോട സൂക്ഷിച്ചിരുന്നത്.
പട്രോളിങ്ങിനിടെ വെണ്ണിക്കുളം ഭാഗത്തു മദ്യപിച്ചയാളെ കണ്ട് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
105 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായി വിചാരണ നേരിട്ടയാളും കോയിപ്രം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. കോവിഡ് പരിശോധനകൾക്ക് ശേഷം തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബിനു, വി.കെ. സന്തോഷ് കുമാർ, ജി. വിജയദാസ്, എൻ.ബി. സുമേദ് കുമാർ, ജിജി ബാബു, എ.സി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.