ആരോരുമില്ലാത്ത വയോദമ്പതികൾക്ക് തണലൊരുക്കി
text_fieldsവയോദമ്പതികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നു
പന്തളം: ആരോരുമില്ലാത്ത വയോദമ്പതിമാർക്ക് കൗൺസിലർമാരും പന്തളം ജനമൈത്രി പൊലീസും ചേർന്ന് എലോ ഹിം വർഷിപ് സെൻറർ പത്തനംതിട്ടയുടെ കേന്ദ്രത്തിൽ അഭയം ഒരുക്കി.
തമിഴ്നാട് സ്വദേശികളായ ഇവർ കേരളത്തിൽ പല സ്ഥലങ്ങളിൽ താമസിച്ചു വരുകയായിരുന്നു. പന്തളം തോട്ടക്കോണത്ത് എത്തിയ രാജപ്പൻ അർബുദബാധിതനും ഗീതാമ്മാൾ മനോരോഗിയുമാണ്.
നാട്ടുകാരുടെ കാരുണ്യത്താൽ കഴിഞ്ഞുവന്ന ഇവരെ നഗരസഭ കൗൺസിലർമാരും ജനമൈത്രി പൊലീസുമാണ് ഊന്നുകല്ലിലെ സ്നേഹത്തണൽ അഭയകേന്ദ്രത്തിൽ എത്തിച്ചത്.
കൗൺസിലർമാർ കെ.ആർ. വിജയകുമാർ, സുനിത വേണു, ജനമൈത്രി പൊലീസ് ഓഫിസർമാരായ അമീഷ്, സുബീക് എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹത്തണലിൽ എത്തിച്ചത്.