കുടിവെള്ളം: പ്രതിഷേധവുമായി ബി.ജെ.പി
text_fieldsബി.ജെ.പി കൗൺസിലർമാർ നഗരസഭ കവാടത്തിൽ പ്രതിഷേധിച്ചപ്പോൾ
പന്തളം: കുടിവെള്ള പ്രശ്നം അടിയന്തര വിഷയമായി ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ബി.ജെ.പി. അടിസ്ഥാന പ്രശ്നങ്ങളായ കുടിവെള്ള ക്ഷാമം, തെരുവുവിളക്കുകളുടെ തകരാർ തുടങ്ങിയ വിഷയങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാതെ, മറ്റു വിഷയങ്ങൾ ചർച്ചയ്ക്ക് എടുത്തത് ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ വെല്ലുവിളിയാണെന്ന് ബി.ജെ.പി കൗൺസിൽമാർ പറഞ്ഞു.
എൽ.ഡി.എഫ്-യു.ഡി.എഫ് അന്തർധാര സജീവമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. രവിയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ ഇവർ പ്രതിഷേധവും നടത്തി.
കൗൺസിലർമാരായ സുമേഷ് കുമാർ, ശ്രീകുമാർ, കെ. ബിജു, സുശീല സന്തോഷ്, രശ്മി രാജീവ്, ശ്രീലേഖ, ജയശ്രീ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

